|    Jul 21 Sat, 2018 8:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്പെയ്ത്ത് പരിശീലകന്‍ അറസ്റ്റില്‍

Published : 29th September 2017 | Posted By: fsq

 

ഇരിട്ടി: ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്പെയ്ത്ത് പരിശീലകനെ ഇരിട്ടി സിഐ അറസ്റ്റ് ചെയ്തു. കൊട്ടിയൂര്‍ മേലെ പാല്‍ച്ചുരത്തെ എടവന രാജനെ(36)യാണ് സിഐ എം ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ആദിവാസി കുട്ടികള്‍ക്ക് അമ്പെയ്ത്തില്‍ പരിശീലനം നല്‍കാനായിരുന്നു എടവന രാജനെ പരിശീലകനായി നിയോഗിച്ചത്. ഒമ്പതാംതരം വിദ്യാര്‍ഥിനിയെ ശാരീരികമായി പീഡിപ്പിച്ചെന്നാണു പരാതി. പീഡനം പെണ്‍കുട്ടി ട്രൈബല്‍ പ്രമോട്ടറെയും ക്ലാസ് അധ്യാപികയെയും അറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതി ആറളം പോലിസിന് കൈമാറി. പോലിസ് രാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. രാജനെ പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷം മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss