|    Sep 25 Mon, 2017 9:45 am
FLASH NEWS

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പോലിസ് കസ്റ്റഡിയില്‍

Published : 2nd July 2016 | Posted By: SMR

കാട്ടാക്കട: കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റിലെ 15കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പോലിസ് കസ്റ്റഡിയില്‍. പേപ്പാറ വന്യജീവി സങ്കേതകേന്ദ്രത്തിലെ കൊമ്പിടി സെറ്റില്‍മെന്റിലെ ഉണ്ണി(33)യാണ് കസ്റ്റഡിയിലായത്. പീഡനം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തക ധന്യ രാമന്റെ ഇടപെടലിനെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്.
കുട്ടിയുമായി ആര്യനാട് ആശുപത്രിയില്‍ നിന്നു കോട്ടൂര്‍ വഴി അണകാല്‍ സെറ്റില്‍മെന്റിലേക്ക് ഓട്ടോയില്‍ പോകവേ പട്ടാണിപാറയ്ക്കു സമീപം വച്ച് ഓട്ടോ കയറിെല്ലന്നു പറഞ്ഞ് ഓട്ടോക്കാരന്‍ കുട്ടിയുടെ അച്ഛനെയും ബന്ധുവിനെയും ഇറക്കിയ ശേഷം കുട്ടിയെയും കൊണ്ട് ഓട്ടോയില്‍ വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ വീടിനു സമീപം ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍ തിരികെ വരുമ്പോള്‍ സെറ്റില്‍മെന്റിലെ ആദിവാസികള്‍ സംഘടിച്ച് ഓട്ടോ ഡ്രൈവറെ തടഞ്ഞുവച്ചെങ്കിലും ചിലര്‍ ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഡിജിപിയെ വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാ സെല്‍ സിഐ ഹീരാദേവി, എസ്‌ഐ സുധര്‍മ, ആര്യനാട് സിഐ മഞ്ജുലാല്‍, എസ്‌ഐ മുരളീധരന്‍, സിവില്‍ പോലിസ് ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടൂര്‍ അണക്കാല്‍ സെറ്റില്‍മെന്റിലെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് ഉണ്ണി(33)ക്കെതിരെ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കേസ് എടുക്കുകയായിരുന്നു. സംഭവം അറിഞ്ഞു മുങ്ങിയ ഉണ്ണിയെ ആര്യനാട് സിഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ഇതിനിടെ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ഊരില്‍ നിന്നു നാട്ടിലെ രാഷ്ട്രീയനേതാക്കളോടും എസ്ടി പ്രമോട്ടര്‍മാരോടും അറിയിച്ചെങ്കിലും സംഭവം നിസ്സാരവല്‍ക്കരിച്ച് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക