|    Jan 23 Mon, 2017 1:54 am
FLASH NEWS

ആദിവാസി പെണ്‍കുട്ടിക്കു പീഡനം; ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസ്

Published : 1st July 2016 | Posted By: SMR

ആര്യനാട്: കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റില്‍ 15കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ ഉണ്ണി(33)ക്കെതിരേ കേസെടുത്തു. പെണ്‍കുട്ടിയുടെ അച്ഛന്റെയും ബന്ധുവിനെയും കബളിപ്പിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയാണ് പീഡനം. സാമൂഹിക പ്രവര്‍ത്തക ധന്യ രാമന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിക്കാന്‍ തയ്യാറായത്. ഇക്കഴിഞ്ഞ 25ാം തിയ്യതി ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം.
ആര്യനാട് ആശുപത്രിയില്‍ നിന്നു വരുന്നതിനിടെ അച്ഛനെയും ബന്ധുവിനെയും കബളിപ്പിച്ച് പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍ കടത്തുകയായിരുന്നു. സംശയം തോന്നിയ അച്ഛനും ബന്ധുവും പിറകെ ഓടിയെങ്കിലും ഓട്ടോയുമായി കാട്ടിലേക്കു മറഞ്ഞു. തുടര്‍ന്നു സമീപ സെറ്റില്‍മെന്റില്‍ ഉള്ളവരെ അച്ഛനും ബന്ധുക്കളും വിവരം അറിയിച്ചു. രണ്ടു മണിക്കൂറോളം കഴിഞ്ഞു കുട്ടിയെ വീടിനു സമീപം ഇറക്കിവിട്ടു. ഇതോടെ സംഘടിച്ചെത്തിയ പട്ടാണിപാറ, മുക്കോത്തി വയല്‍, പോത്തോട് തുടങ്ങിയ സെറ്റില്‍മെന്റിലെ ആദിവാസികള്‍ ഓട്ടോ ഡ്രൈവറെ തടയുകയായിരുന്നു. എന്നാല്‍, ഇതിനിടെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഒരു വിഭാഗം ശ്രമം ആരംഭിച്ചു. സിപിഎം പഞ്ചായത്ത് അംഗവും മുന്‍ പഞ്ചായത്ത് അംഗങ്ങളും വനംവകുപ്പിലെ ഉദ്യോഗസ്ഥനും ആദിവാസി മേഖലയിലെ സംഭവങ്ങള്‍ അറിയിക്കേണ്ട എസ്ടി പ്രമോട്ടര്‍മാരും അടക്കമുള്ളവര്‍ സംഭവം അറിഞ്ഞെങ്കിലും നിസ്സാരവല്‍ക്കരിക്കുകയായിരുന്നു.
തുടര്‍ന്നു സംഭവം ശ്രദ്ധയില്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തക ധന്യ രാമന്‍ ഡിജിപിയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കുകയും ഡിജിപി അന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. വനിതാ സെല്‍ സിഐ ഹീരാദേവി, എസ്‌ഐ സുധര്‍മ, ആര്യനാട് സിഐ മഞ്ജുലാല്‍, എസ്‌ഐ മുരളീധരന്‍, സിവില്‍ പോലിസ് ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടൂരില്‍ അണക്കാല്‍ സെറ്റില്‍മെന്റില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. കൊമ്പിടി സെറ്റില്‍മെന്റിലെ ഉണ്ണിക്കെതിരെ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ആര്യനാട് സിഐ മഞ്ജുലാല്‍ പറഞ്ഞു. പ്രതി ഒളിവിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക