|    Feb 24 Fri, 2017 12:37 am

ആദിവാസി ഗോത്രസംഗമം ഇന്നും നാളെയും വടശേരിക്കരയില്‍

Published : 22nd October 2016 | Posted By: SMR

പത്തനംതിട്ട: ആദിവാസി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഗോത്രസംഗമം ഇന്നും നാളെയും വടശേരിക്കരയില്‍ നടക്കും. ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന ആദിവാസി ആത്മീയ സമ്മേളനം ഓമനക്കുട്ടന്‍ തലപ്പാറമല ഉദ്ഘാടനം ചെയ്യും. ആദിവാസി ഏകോപനസമിതി പ്രസിഡന്റ് പി എസ് ഉത്തമന്‍ അധ്യക്ഷത വഹിക്കും. അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റ് വി കെ രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ട് മുതല്‍ ചര്‍ച്ച നടക്കും. ചിറ്റാര്‍ ഗ്രാമപഞ്ചായത്തംഗം മോഹന്‍ദാസ് മോഡറേറ്ററാകും. രാത്രി ഏഴിന് വിവിധ ഗോത്രകലാപരിപാടികള്‍. നാളെ രാവിലെ 9.30ന് ആദിവാസി വികസനവും വര്‍ത്തമാന കാലഘട്ടവും അട്ടിമറിക്കപ്പെട്ട വനാവകാശ നിയമവും വിഷയത്തില്‍ സെിനാര്‍ ഗോത്രമഹാസംഭ കോ ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. എസ് മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. വൈകീട്ട്് പൊതു സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മോഹന്‍ദാസ്, തങ്കമണി, ലക്ഷ്മി എന്നിവരെ യോഗത്തില്‍ ആദരിക്കും. ശബരിമല കാടുകളില്‍ ഭൂരഹിതരായി കഴിയുന്ന മലമ്പണ്ടാര വിഭാഗത്തില്‍പെട്ട ആദിവാസികളുടെ ഭൂമി, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് ഗോത്രമഹാസഭ ഭാരവാഹികള്‍ പറഞ്ഞു. അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് ആദിവാസികളെന്നും രണ്ടുദിവസത്തെ സംഗമത്തില്‍ പ്രധാനമായും ഇതു ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികളായ പി എസ്. ഉത്തമന്‍, നാരായണന്‍ അട്ടത്തോട്, ഗോപാലന്‍ ഒളികല്ല് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക