|    Dec 14 Thu, 2017 8:49 pm
FLASH NEWS

ആദിവാസി ഗുണഭോക്താക്കള്‍ക്കു ഭവനപദ്ധതിയില്‍ തുക നല്‍കിത്തുടങ്ങി

Published : 26th November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: വീട് നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയ ആദിവാസി കുടിയിലുള്ളവര്‍ക്ക് ആശ്വാസമായി ഭവനപദ്ധതി പ്രകാരമുള്ള വീടുകള്‍ക്കു പണം നല്‍കിത്തുടങ്ങി. കഴിഞ്ഞ ദിവസമാണ് പട്ടികവര്‍ഗ ഓഫിസില്‍ നിന്നും ഇത് സംബന്ധിച്ച് ഉത്തരവായത്. പ്രാഥമികമായി എട്ട് വീടുകള്‍ക്കുള്ള തുകയാണ് ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ ഡിസംബറിനുള്ളില്‍ നല്‍കുമെന്നാണ് സൂചന. പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തിനുള്ളിലാണ് വഞ്ചിവയല്‍ ആദിവാസി കോളനി.81 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ 2016 മാര്‍ച്ചിലാണ് 14 കുടുംബങ്ങള്‍ക്ക് വീടിനുള്ള ധനസഹായമായ മൂന്നര ലക്ഷം രൂപ അനുവദിച്ചത്.ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും രണ്ടര ലക്ഷം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹഡ്‌കോയുമാണ് നല്‍കുന്നത്. ആരംഭത്തില്‍ 1,57,000 രൂപയുടെ രണ്ട് ഗഡുക്കള്‍ ലഭിച്ചു.ഇത് ഉപയോഗിച്ച് തറയുടെയും ഭിത്തിയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചെങ്കിലും ബാക്കിയുള്ള തുക ലഭിക്കാത്തതിനെ തുടര്‍ന്ന്  വീട് നിര്‍മാണം പാതിവഴിയില്‍ നിലച്ചു. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിതിനെ തുടര്‍ന്നാണ് കഴിഞ്ഞ 21ന് പണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നതനുസരിച്ചാണ് ഗഡു തുക നല്‍കുകയെന്ന് പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എം പ്രശാന്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക