|    Nov 21 Tue, 2017 4:38 am
FLASH NEWS

ആദിവാസി ഗര്‍ഭിണികള്‍ക്ക് ചികില്‍സാ-പോഷകാഹാര പദ്ധതി

Published : 1st December 2016 | Posted By: SMR

ഇരിട്ടി: ജില്ലാ പഞ്ചായത്ത് ആദിവാസി ഗര്‍ഭിണികള്‍ക്കായി നടപ്പിലാക്കുന്ന വൈദ്യ പരിശോധന-പോഷകാഹാര പദ്ധതിയുടെ ഉദ്ഘാടനം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സി ജയപാലന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ടി റംല, നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക്ക്, ജില്ലാ പട്ടിക വര്‍ഗ ഓഫിസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, നഗരസഭാ കൗണ്‍സിലര്‍മാരായ പ്രേമവല്ലി, കെ രഘു, റുബീന റഫീഖ്, ഡോ. കെ വി രതീഷ്, ഡോ. പി പി രവീന്ദ്രന്‍ സംസാരിച്ചു. ഇരിട്ടി, കീഴ്പ്പള്ളി, ചിറ്റാരിപ്പറമ്പ് പട്ടിക വര്‍ഗ ബ്ലോക്കുകളിലെ ആരോഗ്യ സ്ഥാപനങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ആദിവാസി ഗര്‍ഭിണികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക