|    Sep 24 Sun, 2017 2:13 pm
FLASH NEWS

ആദിവാസി കോളനിയില്‍ ശൗചാലയ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന്

Published : 21st October 2016 | Posted By: SMR

പേരാമ്പ്ര: മുതുകാട് അഗസ്ത്യമല നരേന്ദ്രദേവ് ആദിവാസി കോളനിയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഫണ്ട് ഉപയോഗിച്ച് ജലനിധി മുഖാന്തരം നടപ്പാക്കിയ ശൗചാലയ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. നിര്‍മാണ വസ്തുക്കള്‍ക്ക് ഗുണമേന്‍മയില്ലാത്തതും നിര്‍മാണ വൈധഗ്ദ്യമില്ലാത്ത തൊഴിലാളികളെ ഉപയോഗപ്പെടുത്തി അപകട രീതിയില്‍ ശൗചാലയം നിര്‍മിച്ചതും ആദിവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വളഞ്ഞ് പുളഞ്ഞ ചുവരും ഇടുങ്ങിയ നിലയിലുള്ള റൂമും പല വീട്ടുകാര്‍ക്കും പല തരത്തിലാണ് പണിതത്. ചെറിയ കാറ്റടിച്ചാല്‍ മേല്‍ക്കൂര പറന്ന് പോവാന്‍ സാധ്യതയുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. നൂല്‍ കമ്പി കൊണ്ട് കെട്ടിയ മേല്‍ക്കുര നിലംപതിക്കുന്ന അവസ്ഥയിലാണ്. സ്വന്തം നിലയില്‍ കക്കൂസ് നിര്‍മാണം നടത്താമെന്ന കോളനിവാസികളുടെ ആവശ്യം ചെവികൊണ്ടില്ലെന്ന് ആദിവാസികള്‍ പറയുന്നു. ചില വീട്ടുകാര്‍ക്ക് പ്രത്യേകപരിഗണനയില്‍ നല്ലകക്കൂസുകള്‍ പണിതിട്ടുണ്ട്. കോളനിയിലെ ആദിവാസികളല്ലാത്ത വീട്ടുകാര്‍ക്ക് നല്ല രീതിയിലുള്ള കക്കൂസ് പണിതിട്ടുണ്ട്. 15,400 രൂപയാണ് ഒരു കക്കൂസിന്റെ നിര്‍മാണത്തിന് അനുവദിച്ചത്. കക്കൂസ് നിര്‍മാണത്തില്‍ മേല്‍ക്കുരയുടെയും ചുവരിന്റെയും പണി ഒഴികെ തൊഴിലുറപ്പ് തൊഴിലാളികളും വീട്ടുകാരും സഹകരിച്ചാണ് നിര്‍മാണം നടന്നത്. ആദിവാസികള്‍ ഉപയോഗശൂന്യമായ കക്കൂസ് തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക