|    Jun 25 Sun, 2017 9:14 pm
FLASH NEWS

ആദിവാസി കോളനിക്ക് സമീപം സിസിടിവി കാമറകള്‍ സ്ഥാപിച്ചതായി പരാതി

Published : 9th November 2016 | Posted By: SMR

മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പാറത്തോട് ആദിവാസി കോളനിക്ക് സമീപം സ്വകാര്യവ്യക്തി സിസിടിവി കാമറകള്‍ സ്ഥാപിച്ചതായി പരാതി.പാറത്തോട് മായങ്ങല്‍ റോഡ് സൈഡിലും ആവാസികള്‍ വെള്ളം ശേഖരിക്കുന്ന കുളത്തിന് സമീപവുമാണ് കാമറകള്‍ സ്ഥാപിച്ചത്. കോളനിയിലെ സ്ത്രീകളടക്കം കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കുളത്തിന് സമീപം കാമറ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഇത് സംബന്ധിച്ച് ആദിവാസികള്‍ തിങ്കളാഴ്ച മുക്കം പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഇതിന് പുറമെ ഇവരുടെ പ്രധാന ജലസ്രോതസ്സായ കുളത്തില്‍ കാലങ്ങളായി മാലിന്യം ഒഴുക്കിവിടുന്നതായും പരാതിയുണ്ട്. സ്വകാര്യ വ്യക്തിയുടെ പന്നിഫാമില്‍ നിന്നാണ് ഇവിടേക്ക് മാലിന്യം ഒഴുക്കിവിടുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് 2015 ഫെബ്രുവരി 27ന് താമരശ്ശേരി ഡിവൈഎസ്പി, മുക്കം പോലിസ്, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും നടപടിയുണ്ടായിട്ടില്ല. മൈസൂര്‍ മല മായങ്ങല്‍ കോളനിയിലെ നിരവധി കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.ാേ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക