|    Apr 25 Tue, 2017 4:00 pm
FLASH NEWS

ആദിവാസി കുടിയിലേക്കുള്ള റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി

Published : 30th November 2016 | Posted By: SMR

അടിമാലി: ആദിവാസി കുടിയിലേയ്ക്കുള്ള റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി.അറ്റകുറ്റപണികള്‍ പണികള്‍ നടത്താതെ ത്രിതല പഞ്ചായ ത്തുകള്‍. ചിന്നപ്പാറ ആദിവാസി കുടിയിലേയ്ക്കുള്ള റോഡാണ് തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായത്. ആയിരത്തിലധികം ജനങ്ങളുള്ള ചിന്നപ്പാറയിലേക്കുള്ള റോഡിന്റെ അറ്റകുറ്റപണികള്‍ക്കായി തുക അനുവദിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല.രോഗാവസ്ഥയിലായവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.നാല് വാഹനങ്ങള്‍ കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനായി കുടിയില്‍ എത്തുന്നുണ്ട്.എന്നാല്‍ റോഡ് തകര്‍ന്നതിനാല്‍ ഇവിടെ എത്തിപ്പെടാന്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കൊടും വളവും കുത്തനെയുള്ള കയറ്റവും ഉള്ള റോഡിന്റെ ഭൂരിഭാഗം പ്രദേശവും തകര്‍ന്ന് കിടക്കുകയാണ്. ഗ്രാമ ,ബ്ലോക്ക് ,ജില്ലാ പഞ്ചായത്തുകള്‍ റോഡിന്റെ അറ്റകുറ്റപണികള്‍ ക്കായി ഫണ്ട് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day