|    Apr 21 Sat, 2018 11:35 am
FLASH NEWS

ആദിവാസി കലോല്‍സവം 25ന്‌

Published : 21st March 2017 | Posted By: fsq

 

രാജപുരം:ജില്ലാ ആദിവാസി കലോല്‍സവം 25ന് ചാമക്കുഴിയല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെയും കേരള ഫോക്‌ലോര്‍ അക്കാദമിയുടെയും നേതൃത്വത്തില്‍ ചാമക്കുഴി എകെജി സ്മാരക കലാവേദിയുടെയും ദ്രാവിഡകലാസമിതിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദിവാസി ജനവിഭാഗത്തിന്റെ കലാരൂപങ്ങള്‍ എതൊക്കെയെന്നും അവ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം എന്തെന്നും ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദിവാസി കലോല്‍സവം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വൈകിട്ട് ആറ് മുതല്‍ നാടന്‍കലാമേള, മുളംചെണ്ട, എരുത്കളി, മംഗലംകളി, ഇരുളനൃത്തം, മലപ്പുലയാട്ടം, കെന്ത്രോന്‍ പാട്ട്, നാടന്‍പാട്ട് എന്നിവ അവതരിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം എം രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് അംഗം എം അനീഷ് കുമാര്‍, സംഘടാക സമിതി കണ്‍വീനര്‍ സി രാജേന്ദ്രന്‍, സി കുഞ്ഞിരാമന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss