|    Jul 23 Mon, 2018 11:19 pm
FLASH NEWS

ആദിവാസി ഊരുകളില്‍ ഗ്രന്ഥാലയമൊരുക്കി വിദ്യാര്‍ഥികള്‍

Published : 23rd September 2017 | Posted By: fsq

 

മഞ്ചേരി: വയനാട്ടിലെ ആദിവാസി ഊരുകളില്‍ അക്ഷരവെളിച്ചമെത്തിച്ച് മഞ്ചേരി എച്ച്എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃക തീര്‍ത്തു. എന്‍എസ്എസ് യൂണിറ്റ് ആവിഷ്‌ക്കരിച്ച ഊരുവെളിച്ചമെന്ന പദ്ധതിയിലൂടെ കാരാപ്പുഴ, ചീപ്രന്‍ കോളനികളിലാണ് ഗ്രന്ഥാലയവും പഠനമുറിയും കുട്ടികളൊരുക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായനയിലൂടെ അറിവു പകരാനുതകുന്ന ഗ്രന്ഥാലയങ്ങളാണ് ഇരു കോളനികളിലും ഒരുക്കിയിരിക്കുന്നത്. ഇതിനാവശ്യമായ പണം അച്ചാര്‍ വില്‍പനയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം. കുട്ടികള്‍ തന്നെ മാങ്ങാ അച്ചാറുണ്ടാക്കി വില്‍പന നടത്തുകയായിരുന്നു. ആദിമ ഗോത്രവര്‍ഗ്ഗക്കാര്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നത് വിവിധ ചൂഷണങ്ങള്‍ക്ക് അവസരമൊരുക്കുന്നു എന്ന തിരിച്ചറിവാണ് പദ്ധതിക്കാധാരം. കോളനികളില്‍ ഗ്രന്ഥാലയങ്ങളും പഠനമുറികളും ഒരുക്കുന്നതിന്  റഷീഖ് മോന്‍, ഫഹ്മി ഫെറിന്‍, അജ്മല്‍ നേതൃത്വം നല്‍കി.മ്പുഴി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss