|    May 1 Mon, 2017 5:52 am
FLASH NEWS

ആദിവാസി ഊരില്‍നിന്നെത്തിയ അജിത് കാണികളുടെ മനം കവര്‍ന്നു

Published : 14th November 2016 | Posted By: SMR

ആലപ്പുഴ: ആലപ്പുഴ നടക്കുന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ അട്ടപ്പാടി ആദിവാസി ഊരില്‍ നിന്നെത്തിയ പത്താംക്ലാസ് വിദ്യാര്‍ഥി എം അജിത്തിന്റെ  കവിത കാണികളുടെ മനം കവര്‍ന്നു. ആദിവാസി ഭാഷയിലാണ് അജിത് കവിത ആലപിച്ചത്. കുരീപ്പുഴ ശ്രീകുമാറിന്റെ കപട സ്‌നേഹികള്‍ എന്ന കവിതയാണ് അജിത് അവതരിപ്പിച്ചത്. ഇതിനു പുറമേ കഥാപ്രസംഗം, ലൈറ്റ് മ്യൂസിക്ക്, തബല എന്നിവകളിലും അജിത് മല്‍സരിക്കുന്നു. അട്ടപ്പാടി ആനക്കല്ല് ഊരിലെ മല്ലന്‍, മല്ലി എന്നിവരുടെ മകനാണ്. അജിത, അരുണ്‍, അശ്വതി എന്നിവര്‍ സഹോദരങ്ങളാണ്. ദീപാലയം സ്‌കൂള്‍ ഫോര്‍ ബ്ലൈന്റില്‍ നിന്നാണ് അജിത് പഠനം നടത്തുന്നത്. മാതൃഭാഷാ അല്ലാത്തതിനാല്‍ മലയാളം വാക്കുകള്‍ ശരിയാവുന്നുാേ എന്ന ഭയമാണ് ഇത്തരം വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളെന്ന് അധ്യാപകന്‍ ഇടുക്കി സ്വദേശി ജോണ്‍ പറഞ്ഞു. ഇതേ സ്‌കൂളില്‍ നിന്നു ജസി എന്ന വിദ്യാര്‍ഥിനിയും മല്‍സരത്തില്‍ പങ്കെടുക്കുന്നു. അധ്യാപകരായ രവീന്ദ്രന്‍, ഷാഹിന എന്നിവരാണ് സ്‌കൂളിലെ ഏഴു കുട്ടികളുമായി കലോല്‍സവത്തിനെത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day