|    Dec 16 Sat, 2017 10:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആദിവാസിയുടെ വധം: പ്രഫസര്‍മാര്‍ക്കെതിരേ കേസ്

Published : 9th November 2016 | Posted By: SMR

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ആദിവാസി ശ്യാംനാഥ് ബാഗല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലെയും ജെഎന്‍യുവിലെയും പ്രഫസര്‍ അടക്കമുള്ളവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ നന്ദിനി സുന്ദര്‍, ജെഎന്‍യു പ്രഫസര്‍ അര്‍ച്ചന പ്രസാദ്, ഡല്‍ഹി ജോഷി അധികാര്‍ സസ്താനിലെ വിനീത് തിവാരി, ഛത്തിസ്ഗഡ് സിപിഐ (മാര്‍ക്‌സിസ്റ്റ്) ജനറല്‍ സെക്രട്ടറി സഞ്ജയ പാരഡെ എന്നിവര്‍ക്കും ഏതാനും മാവോവാദികള്‍ക്കുമെതിരേയാണ് കേസെടുത്തതെന്ന് ബസ്തര്‍ മേഖല പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് ആര്‍ പി കല്ലൂരി അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഛത്തിസ്ഗഡിലെ സുക്മ ജില്ലയില്‍ നമ ഗ്രാമത്തിലെ വസതിയില്‍ ബാഗല്‍ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഗ്രാമത്തില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശ്യാംനാഥിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാവോവാദികളില്‍ നിന്നു ബാഗലിന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പോലിസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സുന്ദറിനും മറ്റുള്ളവര്‍ക്കുമെതിരേ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കാന്‍ സുന്ദറും പ്രസാദും മറ്റും ആദിവാസികളെ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് ബാഗല്‍ നേരത്തേ പോലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബസ്തര്‍ പോലിസ് ഇവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായി ഡിയു, ജെഎന്‍യു വൈസ് ചാന്‍സലര്‍മാരെ അറിയിച്ചിരുന്നുവെന്ന് പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss