|    Jan 21 Sat, 2017 7:42 am
FLASH NEWS

ആദിവാസിയുടെ കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍

Published : 27th November 2015 | Posted By: SMR

മാഹി: പന്തക്കലില്‍ ആദിവാസി മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍. കണ്ണവം പണിയ കോളനിയിലെ കുമാരന്‍ (48) കൊല്ലപ്പെട്ട കേസില്‍ ഇരിട്ടി മുഴക്കുന്ന് ചക്ലിയ കോളനിയിലെ പി കെ ലക്ഷ്മണന്‍ (46) ആണ് പിടിയിലായത്. മാഹി സിഐ എ കണ്ണന്‍, പള്ളൂര്‍ എസ്‌ഐമാരായ അജയകുമാര്‍, ജഗന്നാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം മാക്കുനിയില്‍നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണു പ്രതിയെ പിടികൂടിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പന്തക്കല്‍ പോലിസ് ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ കുമാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് ചെങ്കല്ലും മദ്യക്കുപ്പിയും ഉണ്ടായിരുന്നു. കൂലിപ്പണി ചെയ്തു ജീവിക്കുന്ന കുമാരന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ലക്ഷ്മണന്‍. മരംമുറിച്ച വകയില്‍ കിട്ടിയ പണം വീതംവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇതുസംബന്ധിച്ചു പ്രതി കുറ്റസമ്മതം നടത്തിയതായി പോലിസ് പറഞ്ഞു. പള്ളൂരിലെ കനകാലയത്തില്‍ സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണു കൊലപാതകം നടന്നത്. പന്തക്കലിലെ ബാറിലെത്തി മദ്യപിച്ച ശേഷം കെട്ടിടത്തിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക