|    Jan 25 Wed, 2017 5:07 am
FLASH NEWS

ആദിവാസിക്കുടികള്‍ കേന്ദ്രീകരിച്ച് ലൈംഗിക ചൂഷണം; സ്‌കൂള്‍ കുട്ടികളും കണ്ണികള്‍

Published : 26th August 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: ഇടുക്കിയിലെ ഏതാനും ആദിവാസിക്കുടികള്‍ കേന്ദ്രീകരിച്ച് അനാരോഗ്യകരവും നിയമവിരുദ്ധവുമായ ലൈംഗിക പ്രവണതകള്‍ വേരുറപ്പിച്ചതായി സൂചന. കഴിഞ്ഞദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന ഒആര്‍സി (ഒവര്‍ റസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍) അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവന്നത്. കട്ടപ്പനയ്ക്കു സമീപം അടുത്തടുത്ത രണ്ട് കുടികളുമായി ബന്ധപ്പെട്ടാണ് പ്രകൃതി-നിയമവിരുദ്ധ ലൈംഗികത സ്ഥാനംപിടിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ കര്‍ശന നടപടിക്കു നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു കൗമാരക്കാരനുള്‍െപ്പടെ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിലുംപെടുത്തിയിട്ടുണ്ട്. ഉടന്‍തന്നെ കമ്മീഷന്‍ ഇവിടം സന്ദര്‍ശിക്കുമെന്നാണു വിവരം.
സ്‌കൂളുകളിലും കുടികളിലും നടന്നുവന്ന അനാരോഗ്യ സംഗതികള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കുന്നതി ല്‍ വീഴ്ചവരുത്തിയ സ്‌കൂളിലെ സാമൂഹികനീതി വകുപ്പ് കൗണ്‍സിലര്‍ക്കെതിരേ നടപടിയെടുക്കാനും വിശദമായ അന്വേഷണം നടത്തിയ പോലിസ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. മുതിര്‍ന്ന വിദ്യാര്‍ഥികളും പുറത്തുനിന്നുള്ളവരും സ്‌കൂള്‍ കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും ആരും പരാതികളൊന്നും നല്‍കിയിട്ടില്ല.
2011 മുതല്‍ ഇത്തരം സംഗതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും ഇതിനെതിരേ കാര്യമായ നടപടികളൊന്നും സ്‌കൂളധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. പുറത്തറിഞ്ഞാലുള്ള നാണക്കേടോര്‍ത്താണ് അനാരോഗ്യകരമായ ഈ സംഗതി മൂടിവച്ചതെന്ന് അധ്യാപകര്‍ വെളിപ്പെടുത്തുന്നു. ഇതിനു പുറമേ നിയമവിരുദ്ധ നടപടികളെ കുറ്റമായി കാണാത്ത കുടി നിവാസികളുടെ സമീപനമായിരുന്നു ഏറെ തടസ്സം.  മദ്യവും കഞ്ചാവുമെല്ലാമാണ് ഈ കുടികളില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ സാഹചര്യമാണ് ദുരുപയോഗം ചെയ്യുന്നത്. തുടക്കത്തില്‍ കുടികളിലൊതുങ്ങിയ സംഗതി പിന്നീട് സ്‌കൂളിലേക്കുമെത്തിയതോടെയാണു പ്രശ്‌നം ചര്‍ച്ചയായതും ഏതാനും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതും.
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെ ഏതാണ്ട് 30ഓളം സ്‌കൂള്‍ വിദ്യാര്‍ഥികളും 100ഓളം നാട്ടുകാരായ ചെറുപ്പക്കാരുമാണ് ഈ അശ്ലീല കൂട്ടുകെട്ടിലുള്ളതെന്നാണ്  വിവരം.
വിഷയത്തില്‍ കര്‍ശന നടപടികളും ബോധവല്‍ക്കരണമുള്‍പ്പെടെയുള്ളവ സംഘടിപ്പിക്കാ ന്‍ ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാലുപേര്‍ പോലിസ് പിടിയിലായതോടെ ഇടപാടുകാരില്‍ ഭീതിയുണ്ടായിട്ടുള്ളതായി സ്‌കൂളധികൃതര്‍ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും നാഥനില്ലാത്ത ഈ സര്‍ക്കാര്‍ സ്‌കൂളിനെയും ഇവിടുത്തെ പാവപ്പെട്ട കുട്ടികളെയും രക്ഷിക്കാന്‍ ഇനിയും തുടര്‍നടപടികള്‍ വേണം.
സര്‍ക്കാരില്‍ നിന്ന് ഈ ആദിവാസി സ്‌കൂളിനോട് തികഞ്ഞ അവഗണനയാണു കാണിക്കുന്നതെന്ന് അധ്യാപകരും നാട്ടുകാരും പരാതിപ്പെടുന്നു. വകുപ്പുതല ശിക്ഷണനടപടിക്ക് വിധേയമാവുന്നവരെ നിയമിക്കാനുള്ള സംവിധാനമായാണ് അധികൃതര്‍ സ്‌കൂളിനെ കാണുന്നത്. മുഴു മദ്യപാനിയായിരുന്നു ദീര്‍ഘകാലമായി ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍. ഏതാനും മാസം മുമ്പ് സ്‌കൂളിലെ ഒരു പൊതു ചടങ്ങില്‍ മദ്യപിച്ച് ബോധമില്ലാതായ ഇദ്ദേഹത്തിന്റെ ഉടുതുണിപോലും അഴിഞ്ഞു വീണ സംഭവവുമുണ്ടായി. ഒടുവില്‍ ഇദ്ദേഹം വിരമിക്കുന്നതുവരെ ഇവിടെ തുടര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക