|    Sep 23 Sun, 2018 12:05 am
FLASH NEWS

ആദിവാസിക്കുടികള്‍ കണ്ടറിയാന്‍ കുട്ടിക്കൂട്ടം മച്ചിപ്ലാവ് തലനിരപ്പന്‍ കോളനിയില്‍

Published : 26th January 2017 | Posted By: fsq

 

അടിമാലി: വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആദിവാസി കുടികളില്‍ സന്ദര്‍ശനം നടത്തി. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്നലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അടക്കമുള്ള ഒരു സംഘം ആളുകള്‍ മച്ചിപ്ലാവ് തലനിരപ്പന്‍ ആദിവാസി കുടിയിലെത്തിയത്. ഇവിടെ ആകെയുള്ള 42 കുടുംബങ്ങള്‍ക്കും അരി, വെളിച്ചെണ്ണ, പഞ്ചസാര, തേയില, സോപ്പ്, ചെറുപയര്‍ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങള്‍ അടങ്ങിയ കിറ്റും സംഘം വിതരണം ചെയ്തു. ഇവിടെ പ്രവര്‍ത്തിക്കുന്ന സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തിലുള്ള എം.ജി .എല്‍. സി. ഭിന്നതലപഠന കേന്ദ്രം, അംഗന്‍വാടി, വിവിധ ആദിവാസി വീടുകള്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. ഏകാധ്യാപക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കുടി നിവാസികള്‍ക്ക് മിഠായിയും കേക്കും അടങ്ങുന്ന മധുര പലഹാരങ്ങളും വിതരണം ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ടോമി നമ്പ്യാപറമ്പില്‍, ഫാ. മാത്യൂ അയ്യങ്കോലില്‍, ഫാ. ജോര്‍ജ്, പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിജു ലോട്ടസ്, സ്‌കൂള്‍ ജീവനക്കാരായ ബിനു ജോസഫ്, എല്‍ദോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ കുടിയിലെത്തിയത്. ദേവിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐമാരായ സുബീര്‍, ജലാലിദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഒപ്പം ചേര്‍ന്നു. ഇവിടെ നിന്നും ലഭിച്ച മറക്കാനാവാത്ത പുത്തന്‍ അനുഭവങ്ങ ള്‍ സ്‌കൂളിലെ സഹപാഠിക ള്‍ക്ക് പകര്‍ന്നു നല്‍കുമെന്നും ഇനിയും ഇത്തരം ആദിവാസി കുടികള്‍ സന്ദര്‍ശിച്ച് സഹായമെത്തിക്കുമെന്നും ഉറപ്പു നല്‍കിയാണ് വിദ്യാര്‍ത്ഥി പ്രതിനിധികളായ ക്രിസ്റ്റി റോയി, അഖില്‍ പിള്ളൈ, മെര്‍ലിന്‍ വര്‍ഗീസ്, സ്വേത സന്തോഷ് എന്നിവര്‍ കുടിയില്‍ നിന്നും തിരികെ പോന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss