|    Nov 17 Sat, 2018 6:04 am
FLASH NEWS

ആദിവാസികള്‍ക്ക് സൗജന്യ കള്ള് വിതരണം; നാട്ടുകാര്‍ പ്രതിഷേധിച്ചു

Published : 5th August 2018 | Posted By: kasim kzm

കാളികാവ്: ആദിവാസികളെ കുടിപ്പിച്ച് കിടത്താന്‍ സൗജന്യ കള്ള് വിതരണം. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് 40 സെന്റ് കോളനിക്ക് പരിസരത്തെ ഹെല്‍ത്ത് സെന്ററിന് സമീപമാണ് കള്ളുഷാപ്പ് ആരംഭിച്ചത്. കള്ള് ഷാപ്പ് നിലനിര്‍ത്തുകയെന്ന ലക്ഷ്യം വച്ചാണ് സൗജന്യമായി കള്ള് വിതരണം നടത്തുന്നത്. അതേസമയം ജീവിതം മദ്യത്തിലും മയക്കുമരുന്നിലും അടിമപ്പെട്ട് കഴിയുന്ന ആദിവാസികളെ വീണ്ടും മയക്കിക്കിടത്താനാണ് പുതിയ കള്ളുഷാപ്പെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവം വിവാദമായതോടെ കള്ളുഷാപ്പിനെതിരേ ഇന്നലെ കോളനി സംരക്ഷണ സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു കൈ കുഞ്ഞുങ്ങളെയുമെടുത്ത് അമ്മമാര്‍ വരെ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിന് കോളനിവാസിയായ സജിത്ത്, കോളനിയിലെ രാമന്‍, പൊതു പ്രവര്‍ത്തകനായ നാസര്‍ ബാപ്പു സംസാരിച്ചു.
വരാനിരിക്കുന്ന വലിയ സമരങ്ങളുടെ ഒരു നിര തന്നെയുണ്ടാവുമെന്ന് കോളനിവാസികള്‍ മുന്നറിയിപ്പ് നല്‍കി തുടര്‍ന്ന് മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് നാട്ടുകാര്‍ പ്രകടനം നടത്തി. പ്രകടനത്തിന് കെ ടി മുജീബ്, കെ എസ് അന്‍വര്‍, അന്‍വര്‍ മുക്രി,തൊടിക രാജഗോപാല്‍, തോട്ടുങ്ങല്‍ നാസര്‍, മാനുകുട്ടന്‍, ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അടുത്ത ദിവസങ്ങളില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തില്‍ പങ്കു ചേരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss