|    Mar 25 Sat, 2017 3:23 pm
FLASH NEWS

ആദിവാസികള്‍ക്കുള്ള റേഷന്‍ വിതരണത്തില്‍ വ്യാപക ക്രമക്കേട്

Published : 24th September 2016 | Posted By: SMR

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച റേഷന്‍ വിതരണത്തിലും വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപണം.
ആദിവാസികള്‍ക്ക് അനുവദിക്കുന്ന റേഷനരി നല്‍കാതെ കടയുടമകള്‍ കബളിപ്പിക്കുന്നതായാണ് പരാതി. അഞ്ചും പത്തും കിലോയുടെ കുറവു വരുത്തി കാര്‍ഡില്‍ തെറ്റായ കണക്കെഴുതിയാണ് അക്ഷാരാഭ്യാസം കുറഞ്ഞ സാധാരണക്കാരെ പറ്റിക്കുന്നത്. കഴിഞ്ഞദിവസം വിളര്‍ച്ചാ രോഗം ബാധിച്ചു മരിച്ച 12 വയസുകാരന്റെ വീട്ടില്‍ കിട്ടുന്നതും കുറഞ്ഞ അളവിലുള്ള ഭക്ഷ്യധാന്യമാണ്. വിളര്‍ച്ചാരോഗം ബാധിച്ച മകനെ നഷ്ടപ്പട്ടെ ഷോളയൂര്‍ സ്വര്‍ണപ്പിരിവ് ഊരിലെ രംഗസ്വാമിക്ക് ബിപിഎല്‍ വിഭാഗത്തില്‍ അനുവദിക്കപ്പെട്ട 25 കിലോ റേഷനരി ഇപ്പോഴും കിട്ടുന്നില്ല. അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ വാങ്ങിയാല്‍ റേഷന്‍ കാര്‍ഡില്‍ പതിക്കുന്നതിലാണ് ക്രമക്കേട്. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം 35 കിലോ അരിയാണ് കൊടുക്കേണ്ടത്. പക്ഷേ 30 കൊടുക്കും.
35 വാങ്ങിയെന്ന് റേഷന്‍കാര്‍ഡിലെഴുതി കാര്‍ഡുടമ കബളിപ്പിക്കുന്നതായി ആദിവാസികള്‍ പറയുന്നു. അതേസമയം സിവില്‍ സപ്ലൈസില്‍നിന്നു റേഷ ന്‍ സാധനം യഥാക്രമം കിട്ടുന്നില്ലെന്നാണു റേഷന്‍കടയുടമകളുടെ മറുപടി. ഇനി വരുമ്പോള്‍ തരാമെന്നു പറഞ്ഞും കൈയൊഴിയും. 46 റേഷന്‍കടകളാണ് അട്ടപ്പാടി മേഖലയിലുള്ളത്. ഗോത്ര വിഭാഗങ്ങള്‍ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കുമ്പോഴും അവ ആദിവാസികള്‍ക്ക് നല്‍കാതെ തട്ടിയെടുക്കുകയാണ് ഇടനിലക്കാര്‍.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക