|    Dec 17 Sun, 2017 6:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആദിവാസികളുടെ കൊലപാതകം: കണ്ഡമാലില്‍ ഇന്ന് ബന്ദ്

Published : 11th July 2016 | Posted By: SMR

ഭുവനേശ്വര്‍/ ഫുല്‍ബാനി: കണ്ഡമാലില്‍ മാവോവാദികളുമായുണ്ടായ പോലിസ് ഏറ്റുമുട്ടലിനിടെ ആറ് ആദിവാസികള്‍ കൊല്ലപ്പെട്ടതിന് ഒഡീഷ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് കോണ്‍ഗ്രസ്സും ബിജെപിയും ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് കണ്ഡമാല്‍ ജില്ലയില്‍ ഇന്ന് ബന്ദിന് രണ്ടുപാര്‍ട്ടികളും ആഹ്വാനം ചെയ്തു. ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പ്രസാദ് ഹരിചന്ദന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബസന്ത് പാണ്ട ഈമാസം 12ന് സംഭവസ്ഥലം സന്ദര്‍ശിക്കും.
അതേസമയം, പോലിസും മാവോവാദികളും തമ്മിലുണ്ടായ വെടിവയ്പിനിടയില്‍പെട്ട് അഞ്ചുപേരാണ് കൊല്ലപ്പെട്ടതെന്ന് കണ്ഡമാല്‍ പോലിസ് സൂപ്രണ്ട് പിനാക് മിശ്ര അറിയിച്ചു. ആറുപേര്‍ മരിച്ചെന്നാണ് പോലിസ് ശനിയാഴ്ച പറഞ്ഞിരുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂഡീഷ്യല്‍ അന്വേഷണം അസ്വീകാര്യമാണെന്ന് ഹരിചന്ദന്‍ പറഞ്ഞു. നിരപരാധികള്‍ കൊല്ലപ്പെടാനിടയായ സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കുന്ന സഹായം അഞ്ചുലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss