|    Oct 19 Fri, 2018 6:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആദിത്യനാഥ് സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Published : 19th September 2017 | Posted By: fsq

 

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന നിയമനിര്‍മാണ സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായ കേശവ്പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രിമാരായ ശ്രാന്തദേവ് സിങ്, മോഹ്‌സിന്‍ റാസ, എന്നിവരും അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ആദിത്യനാഥ് മന്ത്രിസഭയിലെ ഏക മുസ്‌ലിമാണ് റാസ. സഭാ ചെയര്‍മാന്‍ രമേഷ് യാദവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ച് അംഗങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഇവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അഖിലേഷ് യാദവിനും മായാവതിക്കും ശേഷം യുപി നിയമനിര്‍മാണ സഭയില്‍ അംഗമാവുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ആദിത്യനാഥ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss