|    Oct 18 Thu, 2018 4:46 pm
FLASH NEWS
Home   >  National   >  

ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരായ കേസ്:നിയമ ഭേദഗതിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Published : 27th December 2017 | Posted By: mi.ptk

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതിന് നിയമ ഭേദഗതിക്കൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

രാഷ്ട്രീയ പ്രേരിതമായുള്ള കേസുകളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് ഒഴിവാക്കുകയാണ് നിയമ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു. 1995ല്‍ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശിവപ്രതാപ് ശുക്ല, ബിജെപി എംഎല്‍എ ശീതള്‍ പാണ്ഡെ തുടങ്ങിയവര്‍ക്കും മറ്റു പത്തു പേര്‍ക്കും എതിരെ ചുമത്തിയ കേസ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി വരുത്തുന്നത്.
ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിക്കുള്ള ബില്‍ ഡിസംബര്‍ 21ന് സഭയുടെ മേശപ്പുറത്തുവെച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ പ്രേരിതമായി പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ഇരുപതിനായിരത്തോളം കേസുകള്‍ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് യോഗം ചേര്‍ന്നതിനാണ് 1995 മെയ് 27ന് പിപ്പിഗഞ്ച് പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പിന്നീട് പ്രതികള്‍ കേസുമായി സഹകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് പ്രതികള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss