|    Oct 18 Thu, 2018 2:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആദിത്യനാഥിന്റെ സ്വത്തില്‍ മൂന്നുവര്‍ഷത്തിനകം 32 ശതമാനം വര്‍ധന

Published : 7th September 2017 | Posted By: fsq

 

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 32 ശതമാനം വര്‍ധന. യുപി കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം വരണാധികാരിക്കു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. 72,17,674.14 കോടിയായിരുന്നു സ്വത്ത്. അത് 95,98,053.41 കോടിയായി വര്‍ധിച്ചു. 49000 വിലമതിക്കുന്ന 20 ഗ്രാമിന്റെ കമ്മലുകള്‍, 26000 രൂപ വിലവരുന്ന സ്വര്‍ണത്തിന്റെ 10ഗ്രാം വരുന്ന രുദ്രാക്ഷമാല തുടങ്ങിയ സ്വത്തുക്കളും തനിക്കുണ്ടെന്നു യോഗി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. തന്റെ എല്ലാ സ്വത്തുക്കളും ലോക്‌സഭാ അംഗം എന്ന നിലയ്ക്കുള്ള ശമ്പളത്തില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss