|    Feb 21 Wed, 2018 3:05 pm
FLASH NEWS
Home   >  National   >  

ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ സെല്‍ഫി എടുക്കുന്നതിന് വിലക്ക്

Published : 22nd December 2017 | Posted By: mi.ptk

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ സെല്‍ഫിക്ക് വിലക്ക്. കാളിദാസ് മാര്‍ഗിലെ യോഗിയുടെ ഔദ്യോഗിക വസതിക്ക് അഞ്ച് കിലോമീറ്ററിനുള്ളില്‍ എല്ലാ തരത്തിലുള്ള ഫോട്ടോയെടുക്കലിനും ഉത്തര്‍പ്രദേശ് പോലീസ് നിരോധനം ഏര്‍പ്പെടുത്തി.


വിഐപി മേഖലകളില്‍ സെല്‍ഫി ഉള്‍പ്പെടെ ഫോട്ടോകള്‍ എടുക്കുന്നത് കുറ്റകരമാണെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് പോലീസ് റോഡില്‍ നിരോധന ബോര്‍ഡ് വച്ചിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഫോട്ടോ എടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.എന്നാല്‍, നടപടിക്കെതിരെ  സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ പോലീസ് പിന്നീട് ബോര്‍ഡ് എടുത്തുമാറ്റി.
അതേസമയം, യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. യു.പിയിലെ ജനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുതുവല്‍സര സമ്മാനമാണ് പുതിയ ഉത്തരവെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss