|    May 24 Wed, 2017 11:07 pm
FLASH NEWS

ആദര്‍ശ പൊള്ളത്തരം വെളിവായി: എഐസിസി

Published : 15th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇ പി ജയരാജന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയോടെ കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ ആദര്‍ശ പൊള്ളത്തരം തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണെന്ന് എഐസിസി. സിപിഎമ്മിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കുന്നതാണ് രാജിയെന്നും പാര്‍ട്ടി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ഭാവി എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഇ പി ജയരാജന്റെ വ്യവസായമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ശോഭ ഓജയും പറഞ്ഞു.

ഇടത് ധാര്‍മികതയുടെ പ്രതിഫലനം: ഐഎന്‍എല്‍

കോഴിക്കോട്: ഇ പി ജയരാജന്റെ രാജി ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ഉയര്‍ന്ന ധാര്‍മികതയുടെയും ജനാധിപത്യമൂല്യങ്ങളുടെയും പ്രതിഫലനമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സരിതയും ജോപ്പനും ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തോടെ നടത്തിയ തീവെട്ടിക്കൊള്ള കേരളത്തെ ഇളക്കിമറിച്ചപ്പോഴും അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്ന യുഡിഎഫ് നേതൃത്വത്തിന് ഇത്തരം ഒരാരോപണംപോലും ഉന്നയിക്കാനുള്ള ധാര്‍മികാവകാശമില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സഹഭാരവാഹികളോട് ഇടതുപക്ഷത്തില്‍നിന്ന് ധാര്‍മികത പഠിക്കാന്‍ ആവശ്യപ്പെടുകയാണു വേണ്ടത്- അസീസ് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day