|    Mar 24 Fri, 2017 10:00 am
FLASH NEWS

ആദര്‍ശ് ബിനാമി ഫ്‌ളാറ്റുകള്‍: തുടരന്വേഷണത്തിന് സിബിഐക്ക് നിര്‍ദേശം

Published : 6th October 2016 | Posted By: SMR

മുംബൈ: ആദര്‍ശ് സൊസൈറ്റി കെട്ടിടത്തിലെ ബിനാമി ഫഌറ്റുകളെക്കുറിച്ച് തുടരന്വേഷണം നടത്താന്‍ ബോംബെ ഹൈക്കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. സാമൂഹികപ്രവര്‍ത്തകന്‍ പ്രവീണ്‍ വടേഗാവുങ്കര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് നിര്‍ദേശം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ആദര്‍ശ് കെട്ടിടത്തില്‍ ബിനാമി ഫഌറ്റുകളുണ്ടെന്ന് ഹരജിക്കാരന്‍ ആരോപിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടം പണിയുന്നതിന് ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചതിന് പ്രത്യുപകാരമായിട്ടാണ് അവര്‍ക്ക് ഫഌറ്റുകള്‍ അനുവദിച്ചതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച രണ്ടു റിപോര്‍ട്ടുകള്‍ ഹൈക്കോടതി സ്വീകരിക്കാന്‍ നേരത്തേ വിസമ്മതിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഡിസംബര്‍ 16നകം പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എ എസ് ഓക, എ എ സയ്യദ് എന്നിവരടങ്ങിയ ബെഞ്ച് സിബിഐക്കു നിര്‍ദേശം നല്‍കി.
സിബിഐ ജോയന്റ് ഡയറക്ടര്‍ (പശ്ചിമ മേഖല) അമൃത് പ്രസാദ് ആണ് കോടതിയില്‍ ഹാജരായത്. ആദര്‍ശ് സൊസൈറ്റി കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി 2014ല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി കരുതുന്നുവെങ്കില്‍ തുടരന്വേഷണത്തിന് സിബിഐ ഒരുക്കമാണെന്നും പ്രസാദ് അറിയിച്ചു.
31 നിലകളുള്ള ആദര്‍ശ് കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ട മറ്റൊരു ബെഞ്ച് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തവര്‍ക്കെതിരേ സര്‍ക്കാരുകള്‍ക്ക് നടപടിയെടുക്കാമെന്ന കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക