|    Jan 21 Sat, 2017 9:54 am
FLASH NEWS

ആദര്‍ശ് ഫഌറ്റ് പൊളിക്കരുതെന്ന് സുപ്രിംകോടതി

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ആദര്‍ശ് ഹൗസിങ് സൊസൈറ്റിയുടെ വിവാദ കെട്ടിടം പൊളിച്ചുനീക്കരുതെന്നും പകരം അത് ഏറ്റെടുക്കണമെന്നും സുപ്രിംകോടതി. കെട്ടിടവുമായി ബന്ധപ്പെട്ട ഹരജികളില്‍ വിധിവരുന്നതുവരെ പൊളിക്കുന്നത് സ്‌റ്റേ ചെയ്ത ജസ്റ്റിസുമാരായ ചെലമേശ്വര്‍, എ എം സപ്രെ എന്നിവരടങ്ങുന്ന ബെഞ്ച്, കേന്ദ്രസര്‍ക്കാരിനു സ്ഥലത്തിന്റെ കൈവശാവകാശം നല്‍കാനും മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരിന് കൈമാറണം. മുംബൈ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ മേല്‍നോട്ടത്തിലായിരിക്കണം കൈമാറ്റമെന്നും ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച 31 നിലയുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ ഏപ്രിലില്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ആദര്‍ശ് ഹൗസിങ് സൊസൈറ്റി നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി നടപടി.
അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടം പൊളിക്കാന്‍ 2011ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക