|    May 24 Wed, 2017 9:55 am
FLASH NEWS

ആദര്‍ശ് ഫഌറ്റ് ഏറ്റെടുക്കാന്‍ നടപടി തുടങ്ങി

Published : 31st July 2016 | Posted By: SMR

മുംബൈ: സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് ആദര്‍ശ് ഫഌറ്റ് ഏറ്റെടുക്കാന്‍ പ്രതിരോധവകുപ്പ് നടപടി തുടങ്ങി. മുംബൈയിലെ കൊളാബയിലാണ് കാര്‍ഗില്‍ യുദ്ധനായകര്‍ക്കും വിധവകള്‍ക്കും ആദര്‍ശ് ഫഌറ്റ് പണിതത്. കേന്ദ്രസര്‍ക്കാരിനുവേണ്ടി ആദര്‍ശ് ഹൗസിങ് സൊസൈറ്റിയില്‍ നിന്ന് ഫഌറ്റ് ഏറ്റെടുക്കുകയാണെന്നും സുരക്ഷ ഉറപ്പുവരുത്തുകയും കൈയേറ്റം തടയുകയുമാണു ലക്ഷ്യമെന്നും സൈനികവക്താവ് പറഞ്ഞു. ഹൈക്കോടതി നിയോഗിച്ച രജിസ്ട്രാറുടെ മേല്‍നോട്ടത്തിലാണു നടപടികള്‍ പുരോഗമിക്കുന്നത്. ഫഌറ്റ് പൊളിക്കരുതെന്നും ആഗസ്ത് അഞ്ചിനകം ഏറ്റെടുക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day