|    Apr 23 Mon, 2018 1:57 am
FLASH NEWS

ആദര്‍ശവിശുദ്ധിയുടെ നിറവില്‍ സമസ്ത സില്‍വര്‍ ജൂബിലിക്ക് പരിസമാപ്തി

Published : 4th April 2018 | Posted By: kasim kzm

എരുമപ്പെട്ടി: വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും യഥാവിധം സമുദായ സമുദ്ധാരണത്തിനായി സ്ഥാപിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് പ്രസിഡണ്ട് സയ്യിദുല്‍ ഉലമ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
മതവിദ്യ മാനവ നന്മക്ക് എന്ന പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്നു വരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എരുമപ്പെട്ടി റെയ്ഞ്ച് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളറക്കാട് ശംസുല്‍ ഉലമ നഗറില്‍ നടന്ന സമ്മേളനത്തില്‍ റെയ്ഞ്ച് പ്രസിഡണ്ട് മുഹമ്മദലി ലത്വീഫി അധ്യക്ഷനായി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തി.
എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡണ്ട് ബഷീര്‍ ഫൈസി ദേശമംഗലം സ്‌നേഹ സന്ദേശം നല്‍കി. എസ്.എം.എഫ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി ആദര്‍ശ പ്രഭാഷണം നടത്തി. എസ്.കെ.ജെ.എം ജില്ലാ പ്രസിഡണ്ട് പി.ടി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ ,സ്വാഗത സംഘം ചെയര്‍മാന്‍ സിംല ഹസന്‍, കണ്‍വീനര്‍മാരായ എസ്.പി.ഉമ്മര്‍, എം.എച്ച് നൗഷാദ്, ഇല്യാസ് ഫൈസി, അമീര്‍ കൊരട്ടിക്കര, എം.എന്‍.കെ.മൗലവി, വി.എസ്.അബൂബക്കര്‍, ഉമ്മര്‍ മുസലിയാര്‍ വയനാട്, ഷെരീഫ് ദാരിമി കൊല്ലം, പരീദ് സാഹിബ് വെള്ളളത്തേരി ,കെ.എസ്. കുഞ്ഞുമുഹമ്മദ് മുസലിയാര്‍ പങ്കെടുത്തു. 15 വര്‍ഷക്കാലം റെയ്ഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന എസ്.പി.ഉമ്മര്‍ മുസ്‌ലിയാര്‍ക്കും 25 വര്‍ഷം റെയ്ഞ്ചില്‍ അധ്യാപകനായി ജോലി ചെയ്ത അബ്ദു്ള്‍ നാസര്‍ മൗലവിക്കും ഉപഹാരം നല്‍കി ആദരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss