|    Jul 24 Mon, 2017 12:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആത്മീയ വ്യതിയാനം തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നതിനാല്‍: കെജെയു

Published : 26th August 2016 | Posted By: SMR

കോഴിക്കോട്: ഇസ്‌ലാമിന്റെ മധ്യമനിലപാട് വിട്ട് തന്നിഷ്ടങ്ങളെ പിന്‍പറ്റുമ്പോഴാണ് ആത്മീയവ്യതിയാനം സംഭവിക്കുന്നതെന്ന് പുളിക്കല്‍ മദീനത്തുല്‍ ഉലൂം ഹാളില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമ വാര്‍ഷിക ജനറല്‍ ബോഡി അഭിപ്രായപ്പെട്ടു. മുസ്‌ലിം നവോത്ഥാന ചരിത്രം വികലമാക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണ്. സമുദായത്തിലെ ചെറിയൊരു വിഭാഗം ചെയ്യുന്ന ദുഷ്പ്രവൃത്തികള്‍ക്കും തെറ്റായ നീക്കങ്ങള്‍ക്കും സമുദായത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്ന സമീപനം അപഹാസ്യമാണ്.
ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളെ ന്യായീകരിക്കുന്നവരെ ഒറ്റപ്പെടുത്തണം. മതത്തെ കുറിച്ചുള്ള ശരിയായ ബോധം സമൂഹത്തില്‍ വളര്‍ത്താന്‍ ജാഗ്രത്തായ നീക്കം നടത്തണം. ഒളിച്ചു പോയി പഠിക്കേണ്ട കാര്യമല്ല മതം. സുതാര്യമായ മതത്തെയും പഠനത്തെയും നിഗൂഢതയിലേക്ക് നയിക്കുന്നവരെ കരുതിയിരിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇസ്‌ലാം എതിരാണെന്നും കേരള ജംഇയ്യത്തുല്‍ ഉലമ വ്യക്തമാക്കി.
കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. കെജെയു സെക്രട്ടറി എം മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് മുഹ്‌യുദ്ദീന്‍ മദനി, സെക്രട്ടറിമാരായ എം അബ്ദുറഹ്മാന്‍ സലഫി, ടി പി അബ്ദുറസാഖ് ബാഖവി, എം ടി അബ്ദുസമദ് സുല്ലമി, അബ്ദുറഹ്മാന്‍ മദനി പാലത്ത്, പി വി മുഹമ്മദ് മദനി, ഹംസ ബാഖവി, നാസര്‍ മദനി നല്ലളം, നിഅ്മത്തുല്ല ഫാറൂഖി, റഫീഖ് കൊടിയത്തൂര്‍, മുഹമ്മദ് ഫാറൂഖി, ബാദുഷ ബാഖവി, അബൂബക്കര്‍ നസ്സാഫ്, പി കെ അബ്ദുല്‍ മജീദ് മദനി സംസാരിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ടി കെ മുഹ്‌യുദ്ദീന്‍ ഉമരി (പ്രസിഡന്റ്), ടി പി അബ്ദുല്ലക്കോയ മദനി (വൈസ്. പ്രസി), പി മുഹ്‌യുദ്ദീന്‍ മദനി (വൈസ്. പ്രസി), എം മുഹമ്മദ് മദനി (സെക്രട്ടറി), എം അബ്ദുറഹ്മാമന്‍ സലഫി (അസി. സെക്രട്ടറി), ടി പി അബ്ദുല്‍ റസാഖ് ബാഖവി (അസി. സെക്രട്ടറി), പി പി ഉണ്ണീന്‍കുട്ടി മൗലവി (ട്രഷറര്‍), എന്നിവരെ തിരഞ്ഞെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക