|    Jan 21 Sat, 2017 11:03 pm
FLASH NEWS

ആത്മീയാനുഭൂതി പകര്‍ന്ന് മഅ്ദിന്‍ മുഹര്‍റം സമ്മേളനം സമാപിച്ചു

Published : 13th October 2016 | Posted By: Abbasali tf

മലപ്പുറം: പവിത്രമായ മുഹര്‍റം പത്തിന്റെ വിശുദ്ധിയില്‍ സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാംപസില്‍ സംഘടിപ്പിച്ച ആശൂറാഅ് ആത്മീയ സമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മാനവ ചരിത്രത്തില്‍ വഴിത്തിരിവുകളായ നിരവധി സംഭവ വികാസങ്ങളുടെ ഓര്‍മ ദിനമാണ് മുഹര്‍റം പത്തെന്ന് അദ്ദേഹം പറഞ്ഞു. ആദം നബിതൊട്ടുള്ള പ്രവാചകന്മാര്‍ക്കും അവരുടെ സമുദായങ്ങള്‍ക്കും ഒരുപാട് അനുഗ്രഹങ്ങള്‍ വര്‍ഷിച്ച ദിനമാണിത്. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നോട്ടുപോവാനുള്ള ഊര്‍ജ്ജം പകരുന്നതാണ് ഇത്തരം വിശുദ്ധ വേളകളെന്നും അദ്ദേഹം പറഞ്ഞു. ആശൂറാഅ് സംഗമത്തിന് പുറമെ പ്രവാചക പൗത്രന്‍ സയ്യിദ് ഹുസൈന്‍, കവരത്തി സയ്യിദ് മുഹമ്മദ് കാസിം വലിയുല്ലാഹി എന്നിവരുടെ ആണ്ട് നേര്‍ച്ചയും നടന്നു. പ്രവാചക കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ ആരംഭിച്ച സാദാത്ത് അക്കാദമിയുടെ വിപുലീകരണ പദ്ധതിയുടെ പ്രഖ്യാപനവും വേദിയില്‍ നടന്നു. രാവിലെ മഅ്ദിന്‍ ഗ്രാന്റ്് മസ്്ജിദില്‍ ആരംഭിച്ച സംഗമം നോമ്പുതുറയോടെയാണ് സമാപിച്ചത്. കാല്‍ ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. സയ്യിദ് ഇസ്്മാഈലുല്‍ ബുഖാരി, ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹുസൈന്‍ അസ്സഖാഫ് കുറ്റിയാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്രമുശാവറ മെംബര്‍ കുമരം പുത്തൂര്‍ എന്‍ അലി മുസ്്‌ല്യാര്‍, കൊമ്പം മുഹമ്മദ് മുസ്്‌ല്യാര്‍, സിറാജുദ്ധീന്‍ ഫൈസി വല്ലപ്പുഴ, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക