|    Dec 12 Wed, 2018 8:41 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആത്മാഭിമാനത്തെ ക്രൂശിക്കുമ്പോഴാണ് നീതിക്ക് വേണ്ടി നിലവിളിക്കുക

Published : 15th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയ കേരള പോലിസിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിവേചനരഹിതമായ പ്രവൃത്തികള്‍ തന്റെ ആത്മാഭിമാനത്തെ ക്രൂശിക്കുന്നുവെന്നു തോന്നുമ്പോഴാണ് ഒരു മനുഷ്യജീവി നീതിക്കു വേണ്ടി നിലവിളിക്കുകയെന്നാണ് രാജ്യം ഉറ്റുനോക്കിയ വിധിപ്രസ്താവനയില്‍ സുപ്രിംകോടതി വ്യക്തമാക്കിയത്. നമ്പി നാരായണനെ കേരള പോലിസ് കടുത്ത മാനസിക പീഡനത്തിന് ഇരയാക്കുകയും അപമാനിതനാക്കുകയും ചെയ്തു.
ബഹുമാനിതനായ ഒരു പ്രമുഖ ശാസ്ത്രജ്ഞന്‍ അതികഠിനമായ അപമാനം നേരിടേണ്ടിവന്നു. ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ചുള്ള മൗലികാവകാശം അതിഭീകരമാംവിധം ഹനിക്കപ്പെട്ടു. ഒരു വ്യക്തിയുടെ യശസ്സ് എന്നത് അന്തസ്സോടെ ജീവിക്കാനുള്ള അയാളുടെ അവകാശത്തിന്റെ അനിഷേധ്യമായ ഘടകമാണ്. ഒരു വ്യക്തി പോലിസ് സ്‌റ്റേഷന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടുമ്പോള്‍ ശാരീരികപീഡകള്‍ ഉണ്ടായില്ലെങ്കില്‍ തന്നെ അയാള്‍ അനുഭവിക്കുന്ന മാനസികപീഡ വളരെ വലുതാണ്.
ദണ്ഡനം എന്നതിന് ഭരണഘടനാപരമായ നിര്‍വചനമില്ല. പക്ഷേ, ശക്തനായ ഒരാള്‍ തന്റെ അഭീഷ്ടം മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുന്നത് ശാരീരികമോ മാനസികമോ ആയ ദണ്ഡനത്തിലൂടെയാണ്. അതു മനസ്സിനെ ആഴത്തില്‍ വേദനിപ്പിക്കുന്നതും സുഖപ്പെടുത്താനാകാത്തതുമായ മുറിവാണെന്നും കോടതി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss