ആത്മഹത്യ തടയിടാന്‍ പുതിയ നിര്‍ദേശവുമായി തീരദേശ പോലിസ്
Published : 18th May 2017 | Posted By: fsq
മട്ടാഞ്ചേരി: പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയുള്ള ആത്മഹത്യക്ക് തടയിടാന്‍ പുതിയ നിര്‍ദേശവുമായി തീരദേശ പോലിസ്. പാലത്തിന്റെ ഇരു കൈവരികളിലും ഉയരം കൂടിയ ഗ്രില്ലുകള്‍ സ്ഥാപിക്കണമെന്നാണ് തീരദേശ പോലിസ് നിര്‍ദേശിച്ചിരിക്കുന്നത്. തോപ്പുംപടി പാലത്തിലും ഇത്തരത്തില്‍ ഗ്രില്ലുകള്‍ സ്ഥാപിക്കണമെന്ന് പോലിസ് പൊതുമരാമത്ത് റോഡ്സ് ആന്റ്്് ബ്രിഡ്ജസ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഫോര്‍ട്ട്കൊച്ചി തീരദേശ പോലിസ് ഇന്‍സ്പെക്ടറാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. തോപ്പുംപടി, വെണ്ടുരുത്തി പാലങ്ങളില്‍ നിന്ന് കായലിലേക്ക് ചാടിയുള്ള ആത്മഹത്യ വര്‍ധിച്ച് വരികയാണ്. നിരവധി പേരാണ് പാലത്തില്‍ നിന്ന് ചാടി അടുത്തിടെ ആത്മഹത്യ ചെയ്തത്. കൊച്ചി കായല്‍ ഒരു ആത്മഹത്യ മുനമ്പായി മാറുകയാണെന്ന ആക്ഷേപം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാലത്തില്‍ ഉയരത്തിലുള്ള ഗ്രില്ലുകള്‍ സ്ഥാപിക്കുകയെന്ന ആശയം പോലിസിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.