|    Apr 28 Fri, 2017 9:55 am
FLASH NEWS

ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ കോണ്‍ഗ്രസ്സുകാരന്‍: വി കെ സിങ്

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിങ്. ആത്മഹത്യ ചെയ്ത സൈനികന്‍ രാംകൃഷ്ണ ഗ്രേവാളിന്റെ മാനസികനില പരിശോധിക്കണമെന്ന സിങിന്റെ പ്രസ്താവന വിവാദമായതിന് പിറകെയാണ് പുതിയ പ്രതികരണം. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു ഗ്രേവള്‍ ആത്മഹത്യ ചെയ്തത്. ഗ്രേവാള്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ആയിരുന്നെന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഗ്രേയും മുഖ്യനായിട്ടുണ്ടെന്നും വി കെ സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖമുണ്ട്. മരണത്തിനു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തണം. ഒരു റാങ്ക് ഒരു പെന്‍ഷന്‍ സമരവേദിയിലെ സജീവ സാന്നിധ്യമായിരുന്നു ഗ്രേവാള്‍ എന്ന വാദം തെറ്റാണെന്നും സിങ് പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day