|    Apr 29 Sat, 2017 10:58 pm
FLASH NEWS

ആത്മഹത്യ ചെയ്ത മജിസ്‌ട്രേറ്റിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

Published : 11th November 2016 | Posted By: Navas Ali kn

mj

കാസര്‍കോട്: കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന വി കെ ഉണ്ണികൃഷ്ണന് കര്‍ണ്ണാടക പോലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം ഏറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട. ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്റെ മൃതദേഹത്തില്‍ 15ഓളം മുറിവേറ്റ പാടുകളുണ്ടെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പോലിസ് സര്‍ജന്‍ ഗോപാലകൃഷ്ണന്‍ പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമാക്കി. അരക്കുതാഴെ ബൂട്ട് ഇട്ട് ചവിട്ടിയ പാടുകളും മൃതദേഹത്തില്‍ ഉണ്ടായിരുന്നു. സുള്ള്യ പോലിസ് സ്‌റ്റേഷനില്‍ നിന്ന് മജിസ്‌ട്രേറ്റിന് ക്രൂരമായ മര്‍ദ്ദമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്. കാസര്‍കോട് നിന്നും സുള്ള്യയിലേക്ക് പോയ മജിസ്‌ട്രേറ്റിനൊപ്പമുണ്ടായിരുന്ന രണ്ട് അഭിഭാഷകരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇവര്‍ ഒളിവിലാണ്. ഇതിനിടെ ദക്ഷിണ കനര എഡിജിപി മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുള്ള്യ എസ്‌ഐക്കും ഒരു കോണ്‍സ്റ്റബിളിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മജിസ്്‌ട്രേറ്റിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി തിരിച്ചു ഓട്ടോ റിക്ഷയില്‍ വരുമ്പോള്‍ വാടകയെ ചൊല്ലിയുണ്ടായ തര്‍ക്കം മജിസ്‌ട്രേറ്റിനെ മര്‍ദ്ദിക്കുന്നതില്‍ കലാശിച്ചത്. സുള്ള്യ എസ്‌ഐയും സംഘവുമെത്തി മജിസ്‌ട്രേറ്റിനെ സ്‌റ്റേഷനില്‍ കൊണ്ടുപോയി ലോക്കപ്പിലിട്ട് മൂന്നാംമുറ പ്രയോഗിച്ചുവെന്നാണ് പരാതി. തിങ്കളാഴ്ച വൈകിട്ട് ഇദ്ദേഹത്തെ ഹൈക്കോടതി രജിസ്ട്രാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മജിസ്‌ട്രേറ്റിനെ വിദ്യാനഗര്‍ കോടതി പരിസരത്തെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day