|    Jul 23 Mon, 2018 7:58 am
Home   >  Todays Paper  >  Page 4  >  

ആത്മഹത്യാ ശ്രമം: ബണ്ടിചോര്‍ ആശുപത്രിയില്‍

Published : 13th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടിചോര്‍ ജയിലിനുള്ളില്‍ ആത്മഹത്യക്കു ശ്രമിച്ചു. ജയില്‍ സെല്ലിലെ സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ച് വിഴുങ്ങിയായിരുന്നു ആത്മഹത്യാ ശ്രമം. ഉച്ചഭക്ഷണത്തിനു സെല്ലിനു വെളിയില്‍ ഇറക്കിയപ്പോഴാണ് കൈയില്‍ കരുതിയ സിഎഫ്എല്‍ ലാംപ് പൊട്ടിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചത്. സംഭവം കണ്ട വാര്‍ഡന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2.16ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബണ്ടിചോറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ബള്‍ബിന്റെ ഭാഗങ്ങള്‍ ഉള്ളില്‍ പോയതിനാല്‍ നിരീക്ഷണത്തിനായി സര്‍ജറി വിഭാഗത്തിന് കീഴില്‍ സെല്‍ വാ ര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരീക്ഷണത്തിലുള്ള ബണ്ടിയെ മാനസികരോഗ വിദഗ്ധരും പരിശോധിക്കും. ജയില്‍ ചാടാന്‍ സാധ്യതയുള്ള ബണ്ടിചോറിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. യുടി ബ്ലോക്കിലെ സെല്ലില്‍ കഴിയുന്ന ഇയാളെ പ്രാഥമിക ആവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും മാത്രമാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. ഉച്ചയ്ക്ക് ഭക്ഷണത്തിനായി പുറത്തിറക്കിയപ്പോള്‍ ബ്ലോക്കിലുണ്ടായിരുന്ന സിഎഫ്എല്‍ ബള്‍ബ് കൈകൊണ്ട് തട്ടി പൊട്ടിച്ച് ഇതിന്റെ ചില്ലുകള്‍ ഭക്ഷണത്തിനൊപ്പം അകത്താക്കി വെള്ളം കുടിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഹൈടെക് കള്ളനായ ബണ്ടിചോറിനെ മോഷണക്കേസില്‍ 10 വര്‍ഷമാണ് കോടതി ശിക്ഷിച്ചത്. നേരത്തെ വിചാരണ തടവില്‍ കഴിഞ്ഞപ്പോള്‍ നിരവധി തവണ ഇയാള്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, മാനസികാരോഗ്യ കേന്ദ്രത്തി ല്‍ എത്തിച്ച് പരിശോധന നടത്തിയതോടെ രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വീണ്ടും ജയിലിലേക്കയച്ചു. തിരുവനന്തപുരം പട്ടം സ്വദേശിയായ വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ 2013 ജനുവരി 21ന് നടത്തിയ മോഷണക്കേസിലാണ് ബണ്ടിചോര്‍ പിടിയിലായത്. 30 ലക്ഷം രൂപ വിലവരുന്ന കാറും ലാപ്‌ടോപ്പും സ്വര്‍ണവുമാണ് മോഷ്ടിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ഇയാളെ പോലിസ് കര്‍ണാടകയില്‍ നിന്ന് പിടികൂടുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss