|    Aug 16 Wed, 2017 11:03 pm
FLASH NEWS

ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് പോലിസ് സ്റ്റേഷനില്‍നിന്ന് ചാടിപ്പോയി

Published : 2nd August 2017 | Posted By: fsq

 

ആര്‍പ്പൂക്കര: ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവ് പോലിസ് സ്റ്റേഷനില്‍ നിന്നു ചാടിപ്പോയി. തൊടുപുഴ പട്ടയകുടിയില്‍ അരുണ്‍പ്രകാശ് (23) എന്ന യുവാവാണ് തിങ്കളാഴ്ച ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നു ചാടിപ്പോയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മണര്‍കാട് 11 കെവി ലൈനില്‍ കയറി ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ രക്ഷപ്പെടുത്തി.മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്നിറങ്ങിയ ഇയാള്‍ മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യ മൊബൈല്‍ ടവറില്‍ കയറി. അവിടയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വീണ്ടും കോട്ടയത്തുനിന്ന് ഫയര്‍ഫോഴ്‌സ് എത്തി. എന്നാല്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തിയപ്പോള്‍  ഇയാള്‍ താഴെ ഇറങ്ങയതിനാല്‍ പിന്നീട് ഇയാളെ ഗാന്ധിനഗര്‍ പോലിസിന് കൈമാറിയെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോയില്ല. മാനസിക രോഗ വിഭാഗത്തില്‍ രോഗിയെ പ്രവേശിപ്പിക്കണമെങ്കില്‍ കൂടെ ആരെങ്കിലുമുണ്ടാവണം. ഇക്കാരണത്താല്‍ ആയിരിക്കണം പോലിസ് ഇയാളെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക