|    Jan 24 Tue, 2017 11:01 pm
FLASH NEWS

ആത്മഹത്യാശ്രമം; യുവാക്കള്‍ അറസ്റ്റില്‍

Published : 5th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ചെന്നീര്‍ക്കര ഗവ. ഐടിഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കുഴിതാളപ്പള്ളിയില്‍ പരേതനായ മോഹനന്റെ മകള്‍ കെ എല്‍ മീനു(18) ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ചുമത്തി രണ്ടു യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. മാവേലിക്കര കൊറ്റാര്‍കാവ് ചരിവുപറമ്പില്‍ പുത്തന്‍വീട്ടില്‍ മുരളീധരന്‍ നായരുടെ മകന്‍ നിതിന്‍ (23), മീനുവിന്റെ ബന്ധുവായ ഇലവുംതിട്ട പ്ലാന്തോട്ടം മനോജ്ഭവനില്‍ തങ്കപ്പന്റെ മകന്‍ മനു (21) എന്നിവരാണ് അറസ്റ്റിലായത്. 90 ശതമാനം പൊള്ളലോടെ മീനു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മീനുവിന്റെ അമ്മാവന്‍ മണിക്കുട്ടന്റെ വീട്ടിലാണ് സംഭവം. മീനുവിന്റെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. മാതാവ് ലത മാവേലിക്കരയില്‍ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുകയാണ്. അമ്മാവന്റെ വീട്ടില്‍ നിന്നാണ് മീനു പഠിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് പോലിസിന് കിട്ടിയ വിവരം ഇങ്ങനെ; ഒരേ സമയം മനുവും നിതിനും മീനുവുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മാവേലിക്കരയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നിതിന്‍ മീനുവിനെ താലി ചാര്‍ത്തിയത്രേ. അതിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ നിതിന്‍ മീനുവിനെ കാണാന്‍ ഐടിഐയിലെത്തി. ഈ സമയം മനുവും അവിടെച്ചെന്നു. കാമുകന്മാര്‍ തമ്മില്‍ ഇതോടെ വഴക്കായി. തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയ ഇരുവരും ഒരു ധാരണയിലെത്തിയ ശേഷം ഈ വിവരം മീനുവിന്റെ വീട്ടില്‍ അറിയിക്കാന്‍ ചെന്നു. അപ്പോഴാണ് പെണ്‍കുട്ടി  വേഷം മാറാനെന്ന് പറഞ്ഞ് അകത്തേക്ക് കയറിയത്. സംശയം തോന്നിയ വീട്ടുകാര്‍ മുട്ടിവിളിച്ചപ്പോള്‍ മീനു വാതില്‍ തുറന്നു. തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പറയുകയും ചെയ്തു. ഇതിന് ശേഷം ഏതാനും സമയം കഴിഞ്ഞപ്പോഴാണ്  മീനു അലറിക്കരഞ്ഞത്. കതക് ചവിട്ടിത്തുറന്ന യുവാക്കള്‍ ശരീരമാസകലം തീ പടര്‍ന്ന മീനുവിനെയാണ് കണ്ടത്. ഇവര്‍ തന്നെയാണ് തീയണച്ച ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചത്. എസ്‌ഐ അടക്കമുള്ളവര്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി മീനുവിന്റെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക