|    Oct 23 Tue, 2018 9:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആത്മഹത്യാശ്രമം; മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയില്‍

Published : 8th September 2017 | Posted By: fsq

 

കട്ടപ്പന: ആത്മഹത്യക്കു ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂസ് 18 കേരളയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, കൊല്ലം പെരുമണ്‍ സ്വദേശി ബി ദിലീപ് കുമാര്‍ ആണ് ഇന്നലെ രാവിലെ 7.30 ഓടെ കട്ടപ്പനയിലെ ലോഡ്ജില്‍ ആത്മഹത്യ—ക്കു ശ്രമിച്ചത്. കഴിഞ്ഞമാസം ദലിത് മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ദിലീപ് കുമാര്‍ പ്രതിയാണ്. ബുധനാഴ്ച രാത്രി സുഹൃത്തുക്കളുമൊത്ത് കൊല്ലത്തെ സഹോദരിയുടെ വീട്ടില്‍ നിന്ന് കാറില്‍ പുറപ്പെട്ട ദിലീപ് പുലര്‍ച്ചെയാണ് കട്ടപ്പനയില്‍ മുറിയെടുത്തത്. രാവിലെ ചായ കുടിക്കാന്‍ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും ദിലീപ് മുറിയില്‍ തന്നെയിരുന്നു. ചായ കുടിച്ച് മടങ്ങിയെത്തിയ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും ദിലീപ് വാതില്‍ തുറന്നില്ല. ബാത്‌റൂമിന്റെ വെന്റിലേഷനിലൂടെ നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിക്കിടക്കുന്നതാണു കണ്ടത്. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ദിലീപിനെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ദിലീപ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന ദിലീപിന്റെ ഭാര്യ നാട്ടി ലെ ത്തിയിട്ടുണ്ട്. ജോലിസംബന്ധമായ പ്രശ്‌നങ്ങളും പോലിസ് കേസുംമൂലം മാനസിക സംഘര്‍ഷത്തിലായിരുന്നു ദിലീപ്. കൊല്ലത്തെ സഹോദരിയുടെ വീട്ടില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമാണ് ദിലീപ് കട്ടപ്പനയിലേക്ക് പുറപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss