|    Sep 26 Tue, 2017 4:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആത്മഹത്യാശ്രമം: പൊള്ളലേറ്റ ഹിന്ദുമുന്നണി നേതാവ് മരിച്ചു

Published : 9th October 2016 | Posted By: SMR

കോയമ്പത്തൂര്‍: സപ്തംബര്‍ 23ന് നഗരത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ഭയന്ന് തീക്കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച് പൊള്ളലേറ്റ ഹിന്ദുമുന്നണി നേതാവ് ആശുപത്രിയില്‍ മരിച്ചു. സംഘടനയുടെ മേട്ടൂര്‍ ബ്ലോക്ക് സെക്രട്ടറി ആനന്ദ്കുമാര്‍ (30) ആണ് മരിച്ചത്.
കൊല്ലപ്പെട്ട ഹിന്ദുമുന്നണി വക്താവ് ശശികുമാറിന്റെ വിലാപയാത്രയ്ക്കിടെയാണ് അക്രമസംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആനന്ദ്കുമാറിന്റെ ചില സഹപ്രവര്‍ത്തകരെ പോലിസ് ചോദ്യംചെയ്തിരുന്നു. ആനന്ദ്കുമാറിനെക്കുറിച്ചും പോലിസ് ഇവരോട് ആരാഞ്ഞിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ കുമാര്‍ തീരുമാനിച്ചതെന്നാണ് പോലിസ് കരുതുന്നത്. കുമാറിന് 60 ശതമാനം പൊള്ളലേറ്റിരുന്നു.സപ്തംബര്‍ 22നാണ് ശശികുമാര്‍ (22) വെട്ടേറ്റു മരിച്ചത്. തൊട്ടടുത്ത ദിവസം സംസ്ഥാനവ്യാപകമായി ബന്ദായിരുന്നു. അന്ന് നടന്ന വിലാപയാത്രയ്ക്കിടെയായിരുന്നു ആക്രമണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക