|    Nov 19 Mon, 2018 8:32 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആത്മഹത്യാക്കുറിപ്പിന് വില രണ്ടു കോടി

Published : 7th November 2018 | Posted By: kasim kzm

പാരിസ്: 19ാം നൂറ്റാണ്ടില്‍ ജീവിച്ച ഫ്രഞ്ച് കവി ചാള്‍സ് ബോദ്‌ലെയറുടെ ആത്മഹത്യാക്കുറിപ്പ് ലേലത്തില്‍ വിറ്റഴിഞ്ഞത് 2,34,000 യൂറോക്ക്. (ഏകദേശം രണ്ടു കോടിയോളം രൂപയ്ക്ക്). പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി തുകയ്ക്കാണു കത്തു വിറ്റുപോയതെന്ന് ഫ്രഞ്ച് ലേല വെബ്‌സൈറ്റായ ഒസെനാറ്റ് അറിയിച്ചു.
1845 ജൂണ്‍ 30ന് കാമുകി ഴീന്‍ ദുവലിനെ അഭിസംബോധന ചെയ്ത് എഴുതിയ ആത്മഹത്യാക്കുറിപ്പാണു ലേലത്തില്‍ വിറ്റത്. 24 വയസ്സുള്ളപ്പോഴായിരുന്ന ബോദ്‌ലെയര്‍ ആത്മഹത്യാക്കുറിപ്പെഴുതിയത്. ഇതിനു പിറകേ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരണത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും പട്ടിണിയും സഹിക്കാനാവുന്നില്ലെന്നും അതിനാല്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഈ കത്ത് നിനക്കു കിട്ടുംമുമ്പ് ഞാന്‍ മരിച്ചിരിക്കും എന്നും കത്തില്‍ കാമുകിയോട് കവി പറയുന്നു.
കത്തെഴുതിയതിനു പിറകെ, കത്തി കൊണ്ട് നെഞ്ചില്‍ക്കുത്തി മുറിവേല്‍പ്പിച്ചാണ് കവി ആത്മഹത്യക്കു ശ്രമിച്ചത്്. പരിക്ക് ഗുരുതരമല്ലാഞ്ഞതിനാല്‍ രക്ഷപ്പെട്ട്, 22 വര്‍ഷം കൂടി കഴിഞ്ഞ് 46ാം വയസ്സിലായിരുന്നു മരിച്ചത്്. അനാരോഗ്യമായിരുന്നു മരണകാരണമായത്. 1866 ല്‍ പക്ഷഘാതം വന്നതോടെ അദ്ദേഹത്തിന്റെ ശരീരം പൂര്‍ണമായി തളര്‍ന്നുപോയിരുന്നു. 1867ലായിരുന്നു മരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss