|    Sep 21 Thu, 2017 1:44 am
Home   >  National   >  

ആത്മഹത്യചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചു

Published : 3rd November 2016 | Posted By: Navas Ali kn

orop-mos_110216091525

ന്യൂഡല്‍ഹി: വിരമിച്ച സൈനീകരുടെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് പരാതി നല്‍കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രേവാളിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ സൈനികര്‍ക്ക് അവകാശങ്ങള്‍ നേടി കൊടുക്കുന്നതിന് വേണ്ടി തങ്ങള്‍ രാഷ്ട്രീയം കളിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. നരേന്ദ്ര മോദി സൈനികരുടെ അവകാശങ്ങള്‍ എടുത്തുകളയാനാണ് രാഷ്ട്രീയം കളിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
ഹരിയാനയിലെ ഭിവാനി ഗ്രാമത്തില്‍ നടന്ന വിമുക്ത ഭടന്റെ അന്ത്യകര്‍മ്മങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുത്തു. ഭിവാനി ഗ്രാമ പഞ്ചായത്തിലെ ആദ്യ ദലിത് സര്‍പഞ്ചു (പ്രസിഡന്റ്) കൂടിയായ സുബേദാര്‍ രാം കിഷന്‍ ഗ്രേവാള്‍ തന്റെ പെന്‍ഷന്‍ തുകയില്‍ 5,000 രൂപ കൂടി വര്‍ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനായിരുന്നു മന്ത്രിയെ കാണാന്‍ ശ്രമിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക