|    Jan 19 Thu, 2017 2:19 pm
FLASH NEWS

ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്: എസ്ഡിപിഐ

Published : 26th July 2016 | Posted By: sdq

കോഴിക്കോട്: വേളം സംഭവം രാഷ്ട്രീയവല്‍ക്കരിച്ച് മുസ്‌ലിംലീഗ് നടത്തുന്ന അതിക്രമങ്ങളിലും അസത്യ പ്രചരണങ്ങളിലും എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. ആത്മ സംയമനത്തെ ദൗര്‍ബല്യമായ് കാണരുത്.
വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടന്ന ദാരുണ കൊലപാതകത്തെ എസ്ഡിപിഐ അപലപിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതാണ്. എന്നാല്‍, മുസ്‌ലിംലീഗ് പ്രദേശത്ത് അക്രമങ്ങള്‍ നടത്തു കയാണ്. നാല് വീടുകള്‍, നാല് ബൈക്കുകള്‍, മൂന്നു കാറുകള്‍, ഒരു ഓട്ടോറിക്ഷ, ഒരു കര്‍ട്ടണ്‍ കട എന്നിവ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തതോടൊപ്പം മൂന്നു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച വിവാഹിതനായ പാര്‍ട്ടിയുടെ നാദാപുരം മണ്ഡലം പ്രസിഡന്റ് ഇ കെ മുഹമ്മദ് അലിയോടൊപ്പം സഞ്ചരിച്ചിരുന്ന എംഎസ്എഫ് ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന്റെ ഗ്ലാസ്, ലീഗ് അക്രമികള്‍ തകര്‍ക്കുകയുണ്ടായി.
വിവിധ പ്രദേശങ്ങളില്‍ എസ്ഡിപിഐ നിരോധിത മേഖല എന്നും മറ്റുമുള്ള പ്രകോപനപരമായ വാക്കുകള്‍ ചേര്‍ത്തുള്ള ഫ്‌ളെക്‌സുകളും പോസ്റ്ററുകളും മുസ്‌ലിം ലീഗിന്റെ പേരില്‍ സ്ഥാപിച്ചിട്ടുണ്ട്. സമസ്തയുടെ സമുന്നത നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തേയും പാണ്ഡിത്യത്തേയും അപഹസിക്കുന്ന വിധം ചില മഹല്ല് ഖത്തീബുമാരെ ഉപയോഗിച്ച് അസത്യ പ്രചരണങ്ങളും ഉപരോധങ്ങളും സംഘടിപ്പിക്കുന്നു.
ദാരുണ സംഭവത്തെ സഹനത്തോടെ സമീപിച്ച എസ്ഡിപിഐക്കെതിരെ മുസ്‌ലീം ലീഗ് നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും വരും ദിനങ്ങളില്‍ ശക്തമായ നിയമ നടപടികളും പ്രചരണങ്ങളും സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ ഷുക്കൂര്‍ മാസ്റ്റര്‍, കെ പി ഗോപി, നജീബ് അത്തോളി, ഇസ്മായില്‍ കമ്മന, സലീം കാരാടി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,295 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക