|    Apr 23 Mon, 2018 9:39 am
Home   >  Todays Paper  >  Page 5  >  

ആത്മവിശ്വാസത്തോടെ യുഡിഎഫ് ജനകീയ കോടതിയിലേക്ക്: ഉമ്മന്‍ചാണ്ടി

Published : 5th March 2016 | Posted By: SMR

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനെ യുഡിഎഫ് ആത്മവിശ്വാസത്തോടെ നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ അഞ്ചു വര്‍ഷം 140 മണ്ഡലങ്ങളിലും വികസനത്തിന്റെ ഉല്‍സവങ്ങളായിരുന്നു. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ജനകീയ കോടതിയിലേക്കു പോവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ പാലക്കാട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആരെങ്കിലും ആക്ഷേപങ്ങളോ ആരോപണങ്ങളോ ഉന്നയിച്ചാല്‍ പിന്നോട്ട് പോവില്ലെന്നു തീരുമാനമെടുത്തതിനാലാണ് മികച്ച വികസനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത്. സോളാറിന്റെ പേരില്‍ കോലാഹലമുണ്ടാക്കിയവര്‍ സോളാര്‍ കമ്മീഷന്‍ രൂപീകരിച്ചപ്പോള്‍ കക്ഷി ചേരാതിരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss