|    Aug 18 Fri, 2017 6:54 am
FLASH NEWS

ആത്മനിര്‍വൃതി തേടി ആയിരങ്ങള്‍ ഹസനിയ്യയില്‍ സംഗമിച്ചു

Published : 22nd June 2017 | Posted By: fsq

 

സനിയ്യനഗര്‍: റമദാനിലെ ഇരുപത്തിയഞ്ചാം രാവില്‍ ആയിരങ്ങള്‍ ഹസനിയ്യയില്‍ സംഗമിച്ചു. പ്രാര്‍ഥനയുടെ മന്ത്ര ധ്വനികളാല്‍ വിശ്വാസി ഹൃദയങ്ങള്‍ ആത്മനിര്‍വൃതി നേടി. ജനനിബിഡമായ സദസ്സിന് വൈകീട്ട് നാലുമണിക്ക് ഖത്മുല്‍ ഖുര്‍ആനോട് കൂടി തുടക്കം കുറിച്ചു. ഹസനിയ്യ വൈസ് പ്രിന്‍സിപ്പല്‍ കെ കെ അബൂബക്കര്‍ മുസ് ല്യാര്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സ്വലാത്ത് മജ്‌ലിസിനും ഇഫ്ത്വാര്‍ ദൂആക്കും മുഹമ്മദ് അലി ഹസ്രത്ത് പുടൂര്‍ നേതൃത്വം നല്‍കി. ആയിരത്തിഅഞ്ഞൂറോളം ആളുകള്‍ സമൂഹനോമ്പുതുറയില്‍ സംഗമിച്ചു. തസ് ബീഹ് നിസ്‌കാരം, തറാവീഹ്, ഹദ്ദാദ് താത്തീബ് എന്നിവക്ക് ശേഷം നടന്ന ആത്മീയ സമ്മേളനത്തിന് മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി പ്രഭാഷണം നടത്തി. അബ്ദുസമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നടത്തി. സമാപന പ്രാര്‍ഥനക്ക് അബ്ദുറഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കി. ഹസനിയ്യയുടെ പുതിയ സംരംഭമായ ബാപ്പുമുസ്‌ല്യാര്‍ റിസര്‍ച്ച് സെന്ററിന്റെ വീഡിയോ ലോഞ്ചിങും നടത്തി. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ., ശാഫി ഫൈസി മഞ്ചേരി, ഐ എം കെ ഫൈസി, സുലൈമാന്‍ ചുണ്ടമ്പറ്റ, ഉമര്‍ ഫൈസി മാരായമംഗലം, കബീര്‍ വെണ്ണക്കര, കെ നൂര്‍ഹാജി, സ്വാഗത സംഘം കണ്‍വീനര്‍ സിദ്ദീഖ് നിസാമി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക