|    Jun 19 Tue, 2018 11:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആത്മകഥയുടെ രണ്ടാം ഭാഗം : അനുമതിതേടി ജേക്കബ് തോമസ്

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് എഴുതിയെന്ന ആരോപണം നേരിടുന്ന ആത്മകഥയുടെ രണ്ടാംഭാഗം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി തേടി ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനു കത്തു നല്‍കി. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് നല്‍കിയ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന് കെമാറിയിട്ടുണ്ട്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയുടെ ആദ്യഭാഗത്ത് ജേക്കബ് തോമസ് സര്‍വീസ്ചട്ടം ലംഘിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഒന്നാം ഭാഗത്തില്‍ പതിന്നാലിടത്ത് സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള തുടര്‍നടപടി സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെയാണ്  രണ്ടാംഭാഗം പൂര്‍ത്തിയാക്കുന്നതിന് ജേക്കബ് തോമസ് അനുമതി തേടിയത്. വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെയാണ് പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തിറക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss