|    Oct 19 Fri, 2018 1:28 am
FLASH NEWS

ആതിര എന്ന ആയിശയെ ഘര്‍വാപസി ചെയ്ത സംഭവം: ഉന്നത തല അന്വേഷണം വേണമെന്ന്

Published : 26th September 2017 | Posted By: fsq

 

ഉദുമ: സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയും പിന്നീട് വീട് വിട്ട് കോടതിയില്‍ ഹാജരായി മതം പഠിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന വ്യവസ്ത യോടെ രക്ഷിതാക്കളോടൊപ്പം പോയ ഉദുമ കരി പൊടിയിലെ ആതിര എന്ന ആയിഷയെ തൃപ്പൂണിത്തറയിലെ ശിവശക്തി ഘ ര്‍വാപസി കേന്ദ്രത്തില്‍ കൊണ്ട് പോയി നിര്‍ബന്ധിപ്പിച്ച് മതം മാറ്റിയ സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുസ്്‌ലിംയൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. താന്‍ സ്വന്തമായി മതം മാറിയതാണെന്നാണ് പെണ്‍കുട്ടി കോടതിയില്‍ നേരത്തേ പറഞ്ഞിരുന്നത്. ആ പെണ്‍കുട്ടിയാണ് ദിവസങ്ങക്ക് ശേഷം ഒരു  സുപ്രഭാതത്തില്‍ കൊച്ചിയില്‍ പത്രസമ്മേളനം നടത്തി ഞാന്‍ തിരിച്ച് ഹിന്ദു മതത്തിലേക്ക് തന്നെപോകുന്നു എന്ന് പറയുന്നത്. ഘര്‍വാപസി കേന്ദ്രത്തില്‍ പീഢനത്തിന് ഇരയായ പെണ്‍കുട്ടി ആതിര തിരിച്ച് പോകുന്നില്ലെന്നും ഭീഷണി ഉണ്ടായിരുന്നു എന്നും വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി മുസ്്‌ലിമായപ്പോള്‍ സംഘി സ്വരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെട്ട ഡിവൈഎഫ്‌ഐ നേതാവ് തന്റെ മൂക്കിന് താഴെ നിര്‍ബന്ധിപ്പിച്ച് ഘര്‍വാപസി നടന്നിട്ടും നേതാവും പാര്‍ട്ടിയും മൗനം പാലിക്കുന്നത് ആരെ തൃപ്തിപെടുത്താനാണെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി എച്ച് ഹാരിസ് തൊട്ടി, റഊഫ് ബായിക്കര സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss