|    Aug 15 Wed, 2018 12:15 pm
FLASH NEWS

ആതിരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published : 6th August 2018 | Posted By: kasim kzm

കോട്ടക്കല്‍: ആതിരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എടരിക്കോട് ചുടലപ്പാറ കുറുകപ്പറമ്പില്‍ നാരായണന്റെ മകള്‍ ആതിര(18)യെ 27 ദിവസങ്ങള്‍ക്കു മുമ്പ് കാണാതായിരുന്നു. ആശങ്കകള്‍ക്കു വിരാമമിട്ട് ശനിയാഴ്ച തൃശൂരില്‍ നിന്നും ആതിരയെ കണ്ടെത്തി.
കോട്ടക്കല്‍ എസ്‌ഐ റിയാസ് ചാക്കീരിയും കുടുംബാംഗങ്ങളും ആതിരയെ രാത്രിയോടെ വീട്ടിലെത്തിച്ചുവെങ്കിലും ഞായറാഴ്ച കോടതി അവധിയായതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ പറഞ്ഞു. കോളജില്‍ ചേരാനെന്നു പറഞ്ഞു തന്റെ മൂഴുവന്‍ സര്‍ട്ടിഫികറ്റുകളുമായി ആതിര പോയത് മൂന്നു വര്‍ഷത്തോളം പ്രണയത്തിലായിരുന്ന തന്റെ കാമുകന്റെ അടുത്തേയ്ക്കായിരുന്നു. തൃശൂരില്‍ തന്റെ പെണ്‍സുഹൃത്തിന്റെ കൂടെ താമസിച്ച ആതിര സുഹൃത്തിന്റെ സാഹായത്തോടെ കാമുകനുമൊത്ത് കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിയതായി സൂചനയുള്ളതായി പോലിസ് പറഞ്ഞു. വിവിധയിടങ്ങളില്‍ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് ആതിരയെ കണ്ടെത്താന്‍ സഹായിച്ചത്. കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താത്തതില്‍ രക്ഷിതാക്കള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം കോട്ടക്കല്‍ എസ്‌ഐയില്‍ നിന്ന് ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചിരുന്നു.
കുട്ടിയെ ഇന്നു കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കളുടെ കൂടെ വിടുമെന്നും ഇതുമായി ബന്ധപ്പെട്ട് നാട്ടില്‍ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും കോട്ടക്കല്‍ എസ്‌ഐ റിയാസ് ചാക്കീരി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss