|    Oct 17 Wed, 2018 2:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആതിരയുടെ വാര്‍ത്താസമ്മേളനം : പിന്നില്‍ ഹിന്ദുത്വരുമായി കൈകോര്‍ത്ത് ഡിവൈഎഫ്‌ഐക്കാരും

Published : 22nd September 2017 | Posted By: fsq

 

കാസര്‍കോട്: ഉദുമ കണിയമ്പാടിയിലെ ആതിര എന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി വീണ്ടും ഹിന്ദുമതത്തില്‍ ചേര്‍ന്നത് സംഘപരിവാരവുമായി കൈകോര്‍ത്ത് സിപിഎം സമ്മര്‍ദം ചെലുത്തിയതുമൂലമാണെന്നു ആരോപണം. സംഘപരിവാരവുമായി സഹകരിച്ച് ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള തൃശൂരിലെ ഒരു കേന്ദ്രത്തില്‍ എത്തിക്കുകയും ആതിരയെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി മതംമാറ്റത്തില്‍ നിന്നു പിന്തിരിപ്പിക്കുകയുമായിരുന്നു. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നാണ് സംശയം. എസ്എഫ്‌ഐ അനുഭാവിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടത്തിനു മതം മാറിയതിനു ശേഷം ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിനെതിരേ പ്രവര്‍ത്തിക്കുകയായിരുന്നു. അതീവ രഹസ്യമായി ഇവര്‍ തൃശൂരിലെ ആര്‍ഷഭാരത സനാതന കേന്ദ്രത്തിലെത്തിക്കുകയും നിരന്തരമായ കൗണ്‍സലിങിലൂടെ മതംമാറ്റം തെറ്റാണെന്നു ബോധ്യപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ സഹോദരനില്‍ നിന്നാണ് ഇസ്‌ലാംമതത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും വ്യക്തമാക്കിയ കത്ത് എഴുതിവച്ചാണ് ആതിര വീടു വിട്ടത്. മതം മാറിയ ശേഷം ഹൊസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി തനിക്ക് ഇസ്‌ലാംമത ജീവിതരീതിയനുസരിച്ച് മുന്നോട്ടുപോകാനാണ് താല്‍പര്യമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തന്റെ മതംമാറ്റത്തില്‍ വ്യക്തിപരമായ താല്‍പര്യമല്ലാതെ ആരുടെയും സമ്മര്‍ദമില്ലെന്നും മൂന്നു വര്‍ഷമായി താന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചുവരുകയാണെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. മുന്‍ എസ്എഫ്‌ഐ നേതാവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ശിവപ്രസാദ് പെണ്‍കുട്ടിക്ക് ചില മുസ്‌ലിം സുഹൃത്തുക്കളുമായുള്ള ബന്ധത്തെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ എഴുതിയിരുന്നു. എ ന്നാല്‍, ഹിന്ദുമതത്തിലേക്ക് മടങ്ങുകയാണെന്ന് പറയുമ്പോഴും തന്നെ ആരും നിര്‍ബന്ധിച്ച് മതംമാറ്റിയതല്ലെന്ന് ആ തിര വ്യക്തമാക്കുകയുമുണ്ടായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss