|    Jul 24 Mon, 2017 10:24 pm
FLASH NEWS
Home   >  Kerala   >  

ആതിരയുടെ തിരോധാനം: എസ്എഫ്‌ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍

Published : 14th July 2017 | Posted By: G.A.G

കാസര്‍കോട്: ഉദുമ കരിപ്പൊടിയിലെ ആതിര(23)യുടെ തീരോധാനം സംബന്ധിച്ച് എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവും ജില്ലാ യുവജന ബോര്‍ഡ് അംഗവുമായ എ വി ശിവപ്രസാദിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി. വര്‍ഗീയ പരാമര്‍ശമടങ്ങുന്ന പോസ്റ്റിനെതിരെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു.
കാസര്‍കോട് ഗവ. കോളജില്‍ പഠിക്കുമ്പോള്‍ തന്നെ ആതിര എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നുവെന്നും കോളജില്‍ പഠിക്കുമ്പോള്‍ ഒരു യുവാവുമായി കൂടുതല്‍ സമയം സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് ഉടനെ ആതിരയുടെ അമ്മാവനെ അറിയിച്ചതായി ശിവപ്രസാദ് എഴുതി.

പോസ്റ്റിലെ പ്രധാന വരികള്‍ ഇങ്ങനെയാണ്: ‘ഞാനൊരു കമ്മ്യുണിസ്റ്റാണ്. മതേതര പ്രണയത്തേയും വിവാഹത്തേയും പിന്തുണക്കുന്ന ആളാണ്. പക്ഷേ മതപരിവര്‍ത്തനത്തിനായി കപട പ്രണയം നടിച്ച് ചില പ്രത്യേക കാര്യം സാധിച്ചെടുക്കാന്‍ നടത്തുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. കാസര്‍കോട് ഗവ.കോളജ് കേന്ദ്രീകരിച്ച് ചിലയാളുകള്‍ ഇതിനു വേണ്ടുന്ന എല്ലാ സഹായങ്ങളും എത്തിച്ചു കൊടുക്കാനും മതസ്പര്‍ദ്ധയുണ്ടാക്കി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ പരിശ്രമിക്കുകയാണ്.
കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് എത്തിയപ്പോള്‍ ഇതരമതസ്ഥനായ ചെറുപ്പക്കാരനോടൊപ്പം പെണ്‍കുട്ടിയെ കണ്ടു. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കുട്ടികളോട് ഇക്കാര്യം സൂചിപ്പിച്ചുവെന്നും അപ്പോഴാണ് ആ കുട്ടി വലിയൊരു കെണിയില്‍പെട്ടിട്ടുണ്ടെന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ലൗ ജിഹാദിനെ എതിര്‍ക്കുമ്പോഴും സഖാവ് പറയാതെ പറഞ്ഞതും വര്‍ഗീയതയാണ്്്. വ്യത്യസ്ത ലിംഗത്തില്‍ പെട്ട രണ്ട് പേര്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ പ്രണയമാണെന്ന് ധരിച്ചതും ആണ്‍കുട്ടിയുടെ മതം നോക്കി വിലയിരുത്തിയത് സദുദ്ദേശപരമല്ലെന്നും സഖാവിന് വര്‍ഗീയ തിമിരം ബാധിച്ചിട്ടുണ്ടെന്നുമുള്ള നിരവധി പോസ്റ്റുകള്‍ ഇതിനെതിരെ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. എസ്എഫ്‌ഐ നേതാവായ ഒരാളില്‍ നിന്ന്് ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക