|    Jul 21 Fri, 2017 4:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആതിരയുടെ തിരോധാനം : എസ്എഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

Published : 15th July 2017 | Posted By: fsq

 

കാസര്‍കോട്: ആതിര(23)യുടെ തിരോധാനം സംബന്ധിച്ച് എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവും ജില്ലാ യുവജന ബോര്‍ഡ് അംഗവുമായ എ വി ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. വര്‍ഗീയ പരാമര്‍ശമടങ്ങുന്ന ഫേസ്ബുക്കിലെ പോസ്റ്റിനെതിരേ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശനമുണ്ടായതോടെ പോസ്റ്റ് പിന്‍വലിച്ചു.പോസ്റ്റിലെ പ്രധാന വരികള്‍ ഇങ്ങനെ:  മതപരിവര്‍ത്തനത്തിനായി കപട പ്രണയം നടിച്ച് ചില പ്രത്യേക കാര്യം സാധിച്ചെടുക്കാന്‍ നടത്തുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല.  കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് എത്തിയപ്പോള്‍ ഇതരമതസ്ഥനായ ചെറുപ്പക്കാരനോടൊപ്പം ആതിരയെ കണ്ടു. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കുട്ടികളോട് ഇക്കാര്യം സൂചിപ്പിച്ചു. അപ്പോഴാണ് ആ കുട്ടി  കെണിയില്‍പെട്ടിട്ടുണ്ടെന്ന്് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും വ്യക്തമാക്കുന്നു.   എസ്എഫ്‌ഐ നേതാവായിരുന്ന ഒരാള്‍ ഇത്തരം പരാമര്‍ശം നടത്തരുടെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക